Friday, March 24, 2023
HomeIndiaന്യുമോണിയ മാറാന്‍ ഇരുമ്ബ് ദണ്ഡ് പഴുപ്പിച്ച്‌ പൊള്ളിച്ചു; കുഞ്ഞ് മരിച്ചു

ന്യുമോണിയ മാറാന്‍ ഇരുമ്ബ് ദണ്ഡ് പഴുപ്പിച്ച്‌ പൊള്ളിച്ചു; കുഞ്ഞ് മരിച്ചു

ഷാഡോള്‍ : മധ്യപ്രദേശില്‍ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു. ന്യുമോണിയ മാറാന്‍ മൂന്നു വയസുള്ള കുഞ്ഞിനെ ഇരുമ്ബ് ദണ്ഡ് പഴുപ്പിച്ച്‌ പൊള്ളിക്കുകയായിരുന്നു.

മധ്യപ്രദേശിലെ ഗോത്ര മേഖലയായ ഷാഡോളിലാണ് ക്രൂര സംഭവം നടന്നത്.

പഴുപ്പിച്ച ഇരുമ്ബ് ദണ്ഡ് 51 തവണ കുഞ്ഞിന്‍റെ വയറ്റില്‍ കുത്തിയെന്ന് പരിശോധനയില്‍ കണ്ടെത്തി. ഗുരുതര നിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച്‌ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട അംഗന്‍വാടി ജീവനക്കാരിയാണ് കുഞ്ഞിനെ ദണ്ഡ് ഉപയോഗിച്ച്‌ പൊള്ളിക്കുന്നത് നിര്‍ത്താന്‍ അമ്മയോട് ആവശ്യപ്പെട്ടത്.

മധ്യപ്രദേശിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമായി നടത്തുന്ന മന്ത്രവാദ ചികിത്സാ രീതിയാണിത്. ഇരുമ്ബ് ദണ്ഡ് കൊണ്ടുള്ള പൊള്ളിച്ചാല്‍ ന്യുമോണിയ മാറുമെന്നാണ് ഇവരുടെ വിശ്വാസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular