Wednesday, April 24, 2024
HomeIndiaജാമ്യം നേടിയെടുക്കല്‍ പോലെ പ്രയാസം നിറഞ്ഞതായിരുന്നു സിദ്ദീഖ് കാപ്പന് വേണ്ടി യു.പി സ്വദേശികളായ ജാമ്യക്കാരെ കണ്ടെത്തല്‍

ജാമ്യം നേടിയെടുക്കല്‍ പോലെ പ്രയാസം നിറഞ്ഞതായിരുന്നു സിദ്ദീഖ് കാപ്പന് വേണ്ടി യു.പി സ്വദേശികളായ ജാമ്യക്കാരെ കണ്ടെത്തല്‍

ഖ്‌നൗ : മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം ലഭിക്കാനും പുറത്തിറക്കാനും വലിയ പ്രയാസമാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നേരിട്ടത്.

ഒരര്‍ത്ഥത്തില്‍ കോടതിയില്‍ പോയി ജാമ്യത്തിനായി വാദിക്കുന്നത്ര പ്രയാസം പുറത്തിറങ്ങുന്നതിന് ജാമ്യക്കാരെ കണ്ടെത്താനും അഭിഭാഷകര്‍ നേരിട്ടു. മലയാളിയുടെ ജാമ്യത്തില്‍ ഒപ്പിടാന്‍ യു.പി സ്വദേശികളായ രണ്ടുപേരെ ലഭിക്കണം.! അഭിഭാഷകര്‍ ഡല്‍ഹിയിലും കേരളത്തിലും ആയി പ്രവര്‍ത്തിക്കുന്നവരായതിനാല്‍ യു.പി സ്വദേശികളെ കണ്ടെത്തല്‍ വലിയ ടാസ്‌കായി. ആദ്യ കേസായ യു.എ.പി.എയിലും പിന്നീട് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും പ്രത്യേകം രണ്ടുവീതം ആളുകളെ കണ്ടെത്തേണ്ടിയിരുന്നു.

അഭിഭാഷക സുഹൃത്തുക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് ഇതിനായി പ്രദേശവാസികളിലേക്ക് എത്തിയത്.

യു.എ.പി.എ കേസില്‍ കഴിഞ്ഞ സെപ്റ്റംബറിലും കള്ളപ്പണക്കേസില്‍ കഴിഞ്ഞ ഡിസംബര്‍ 23നുമാണ് കാപ്പന് ജാമ്യം കിട്ടിയത്. ഇതില്‍ ആദ്യ കേസില്‍ ജാമ്യക്കാരെ കണ്ടെത്താന്‍ പത്തുദിവസം എടുത്തെന്നും എങ്കിലും കള്ളപ്പണക്കേസ് ഉള്ളതിനാല്‍ പുറത്തിറങ്ങാനായില്ലെന്നും കാപ്പന്റെ അഭിഭാഷകന്‍ മുഹമ്മദ് ദാനിഷ് കെ.എസ് പറഞ്ഞു. ലഖ്‌നൗ യൂനിവേഴ്‌സിറ്റി മുന്‍ പ്രൊഫസറും ആക്ടിവിസ്റ്റുമായ രൂപ് രേഖയും മറ്റൊരാളുമാണ് ആദ്യ കേസില്‍ ജാമ്യം നിന്നത്.

ഡിസംബര്‍ 23ന് രണ്ടാമത്തെ കേസിലും ജാമ്യം നില്‍ക്കാന്‍ വീണ്ടും രണ്ടുപേരെ കണ്ടെത്തേണ്ടിവന്നു. ഇതിനായി ഡല്‍ഹിയിലെ മലയാളികളായ മാധ്യമപ്രവര്‍ത്തകര്‍ മുഖേനയാണ് അന്വേഷണം തുടങ്ങിയത്. മലയാളികള്‍ മുഖേന പിന്നീട് ഹിന്ദി മാധ്യമപ്രവര്‍ത്തകരും അവര്‍ വഴി ആക്ടിവിസ്റ്റുകളെയും കണ്ടെത്തി അന്വേഷണം തുടങ്ങി. ഒടുവില്‍ ലഖ്‌നൗ സ്വദേശികളായ ആക്ടിവിസ്റ്റ് അലീമുല്ല ഖാന്‍, അഭിഭാഷകന്‍ കുമാര്‍ സൗവര്‍ എന്നിവരെ കണ്ടെത്തി. ഇവരാണ് രണ്ടാമത്തെ കേസില്‍ കാപ്പനായി ജാമ്യം നിന്നത്.

ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം രൂപ് രേഖയെയും അലീമുല്ലയെയും കാപ്പന്‍ നേരിട്ട് കണ്ട് നന്ദി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular