Saturday, April 20, 2024
HomeKeralaമദ്യപിക്കാന്‍ പണം നല്‍കാത്തതിന് യുവാവിനെ മര്‍ദിച്ച്‌ വിരലൊടിച്ച മൂന്നു പ്രതികള്‍ പിടിയില്‍

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് യുവാവിനെ മര്‍ദിച്ച്‌ വിരലൊടിച്ച മൂന്നു പ്രതികള്‍ പിടിയില്‍

പാലക്കാട് : മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിന് യുവാവിനെ മര്‍ദിച്ച്‌ വിരലൊടിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

ചിറക്കാട് സ്വദേശികളായ ബൈജു തങ്കരാജ്, ഷെറിന്‍, കുന്നത്തൂര്‍മേട് സ്വദേശി അരുണ്‍ എന്നിവരെയാണ് ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ടി. ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കുന്നത്തൂര്‍മേട് സ്വദേശി അനൂപിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. 31ന് രാത്രി ഒമ്ബതരയോടെ അനൂപിനെ കുന്നത്തൂര്‍മേട് വായനശാലക്ക് സമീപം തടഞ്ഞുനിര്‍ത്തി മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു.

നല്‍കാതെ പോയ ഇയാളെ വീട്ടില്‍കയറി കത്തി, ഇരുമ്ബ് പൈപ്പ് എന്നിവ ഉപയോഗിച്ച്‌ മര്‍ദിക്കുകയായിരുന്നു. ഇരുമ്ബ് പൈപ്പ് ഉപയോഗിച്ചുള്ള ഒന്നാം പ്രതിയുടെ അടിയിലാണ് മോതിരവിരല്‍ ഒടിഞ്ഞത്. അനൂപിന്റെ അനിയനും നിസാര പരിക്കേറ്റിട്ടുണ്ട്. ബൈജുവിനെതിരെ കഞ്ചാവ്, പിടിച്ചുപറി തുടങ്ങി 12ഓളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular