Friday, March 29, 2024
HomeUSAഇംഗ്ലീഷ് ചാനല്‍ വഴി കുടിയേറ്റം: മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാര്‍

ഇംഗ്ലീഷ് ചാനല്‍ വഴി കുടിയേറ്റം: മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാര്‍

ണ്ടന്‍ : ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ വഴി ചെറുബോട്ടുകളില്‍ യു.കെയിലേക്ക് അനധികൃതമായി കുടിയേറ്റത്തിന് ശ്രമിച്ചവരില്‍ മൂന്നാമത്തെ വലിയ വിഭാഗം ഇന്ത്യക്കാരെന്ന് ബ്രിട്ടീഷ് മാദ്ധ്യമ റിപ്പോര്‍ട്ട്.

ഇവരില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന അന്തര്‍ദേശീയ ഫീസില്‍ നിന്ന് വ്യത്യസ്തമായി, അഭയാര്‍ത്ഥികള്‍ക്ക് ആഭ്യന്തര ഫീസില്‍ പഠനത്തിന് അവസരം ലഭിക്കുമെന്ന പഴുത് ഉപയോഗിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് ഹോം ഡിപ്പാര്‍ട്ട്മെന്റ് വൃത്തങ്ങള്‍ പറയുന്നു. ജനുവരി 1 മുതല്‍ 250 ഓളം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഇത്തരത്തില്‍ എത്തിയെന്നും ഇക്കാലയളവില്‍ ആകെ എത്തിയ കുടിയേറ്റക്കാരുടെ അഞ്ചിലൊന്നാണിതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 1,180 പേരാണ് ഈ വര്‍ഷം ഇതുവരെ ചെറുബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നത്.

കഴിഞ്ഞ വര്‍ഷം ആദ്യത്തെ ഒമ്ബത് മാസം 233 ഇന്ത്യക്കാരാണ് ഇംഗ്ലീഷ് ചാനല്‍ കടന്നത്. സ്റ്റുഡന്റ് വിസയ്ക്കുള്ള ചെലവും ഫീസുകളും മറ്റും ഭയന്നാകാം വിദ്യാര്‍ത്ഥികള്‍ ഇത്തരം മാര്‍ഗം സ്വീകരിക്കുന്നതെന്നാണ് അധികൃതര്‍ കരുതുന്നത്. അതേ സമയം, ഇതുവരെയുള്ള ഡേറ്റകള്‍ പ്രകാരം ഇന്ത്യക്കാരില്‍ നിന്നുള്ള അഭയാര്‍ത്ഥി അപേക്ഷകളില്‍ നാല് ശതമാനം മാത്രമേ അനുവദിക്കുന്നുള്ളൂ. ബാക്കിയുള്ളവരെ നാടുകടത്തുമെന്നാണ് സൂചിപ്പിക്കുന്നത്. യു.കെയില്‍ വിസാ കാലാവധി കഴിഞ്ഞിട്ടും തുടരുന്ന കുടിയേറ്റക്കാരിലും ഇന്ത്യക്കാരാണ് കൂടുതല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular