Thursday, April 18, 2024
HomeIndiaഇന്ത്യയിലെ പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം കുറയുന്നത് എന്തുകൊണ്ട്

ഇന്ത്യയിലെ പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം കുറയുന്നത് എന്തുകൊണ്ട്

ന്യൂഡല്‍ഹി : ഇന്ത്യയിലെ പുരുഷന്‍മാര്‍ക്കിടയില്‍ ബീജത്തിന്റെ അളവ് കുറയുന്നതായി പഠനം. ഒളിഗോസ്‌പേര്‍മിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

ആരോഗ്യകാരണങ്ങള്‍, ജീവിതശൈലി എന്നിവ കാരണമാണ് ബീജത്തിന്റെ അളവ് കുറയുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ദമ്ബതികള്‍ക്കിടയില്‍ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇത് വഴിയൊരുക്കുന്നു. അതിനാല്‍ ഇത്തരം ആരോഗ്യപ്രശ്‌നം നേരിടുന്നവര്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ബീജത്തിന്റെ അളവ് കുറയാനുള്ള കാരണത്തെപ്പറ്റിയും അവയുടെ അളവ് വര്‍ധിപ്പിക്കുന്നതിനുള്ള ചികിത്സാ രീതികളെപ്പറ്റിയുമാണ് ഇന്ന് പറയുന്നത്.

ബീജത്തിന്റെ അളവ് കുറയാനുള്ള കാരണം

പുകവലി, മദ്യപാനം, ലഹരിയുപയോഗം, അമിതവണ്ണം, സമ്മര്‍ദ്ദം, വ്യായാമമില്ലായ്മ എന്നീ ജീവിതശൈലികള്‍ പുരുഷന്‍മാരില്‍ ബീജത്തിന്റെ അളവ് കുറയാന്‍ കാരണമാകുന്നു. പുകവലിക്കുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ അളവ് ക്രമാതീതമായി കുറയുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൂടാതെ മദ്യപാനം, ലഹരി തുടങ്ങിയവ ഉപയോഗിക്കുന്നവരിലും സമാനമായ സ്ഥിതി ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മറ്റൊരു പ്രധാന കാരണം സമ്മര്‍ദ്ദം ആണ്. ജോലിയിലും മറ്റുമുള്ള സമ്മര്‍ദ്ദം വ്യക്തികളുടെ ജീവിതരീതിയെ തന്നെ മാറ്റിമറിക്കും. ശരീരഭാരത്തിലും വ്യത്യാസമുണ്ടാക്കാന്‍ ഇവ കാരണമാകാറുണ്ട്. ഇവയെല്ലാം തന്നെ നിങ്ങളെ വന്ധ്യതയിലേക്ക് ആണ് ചെന്നെത്തിക്കുക.

ഹോര്‍മോണ്‍ വ്യതിയാനവും, ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും പുരുഷന്‍മാരിലെ ബീജത്തിന്റെ അളവ് കുറയ്ക്കാന്‍ കാരണമാകാറുണ്ട്.

ചികിത്സ

ജീവിത ശൈലിയിലെ മാറ്റത്തിലൂടെ ഇത്തരം അവസ്ഥകള്‍ പൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. മദ്യപാനം നിയന്ത്രിക്കുക, പുകവലി ഒഴിവാക്കുക, ലഹരിയുപയോഗം കുറയ്ക്കുക, ആരോഗ്യപരമായ ഭക്ഷണ ശീലം, വ്യായാമം, സമ്മര്‍ദ്ദം കുറയ്ക്കുക, എന്നീ മാറ്റങ്ങള്‍ ജീവിതശൈലിയില്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കണം.

അതേസമയം വ്യക്തികളുടെ ശാരീരിക സ്ഥിതി അനുസരിച്ചാണ് ചികിത്സാരീതി നിശ്ചയിക്കുന്നത്. ചിലര്‍ക്ക് സര്‍ജറിയിലൂടെയും ഹോര്‍മോണ്‍ ചികിത്സയുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ചിലര്‍ക്ക് മരുന്നിലൂടെ പൂര്‍ണ്ണമായും ഇവ ഭേദപ്പെടുത്താനാകും. ഡോക്ടറെ സമീപിച്ച്‌ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുക എന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള യഥാര്‍ത്ഥ പോംവഴി.

മറ്റ് കാരണങ്ങള്‍

വൈകാരിക സമ്മര്‍ദ്ദം

കടുത്തതോ നീണ്ടുനില്‍ക്കുന്നതോ ആയ വൈകാരിക സമ്മര്‍ദ്ദം ബീജം ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ ചില ഹോര്‍മോണുകളെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ ബീജസംഖ്യയെ ബാധിക്കുകയും ചെയ്യും. മാനസിക സമ്മര്‍ദ്ദം നിങ്ങളുടെ ശുക്ലത്തിന്റെ സാന്ദ്രതയെയും ബീജത്തിന്റെ രൂപത്തെയും ചലനത്തെയും ബാധിക്കുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ശരീരഭാരം

അമിതഭാരവും പൊണ്ണത്തടിയും ഉള്ള പുരുഷന്‍മാര്‍ തങ്ങളുടെ സാധാരണ ഭാരമുള്ള സഹപാഠികളേക്കാള്‍ കുറഞ്ഞ അളവില്‍ ബീജം ഉല്‍പ്പാദിപ്പിക്കാനാണ് സാധ്യതയെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. അല്ലെങ്കില്‍ ഇവരില്‍ ബീജം തീരെ ഇല്ലാത്ത അവസ്ഥയുമുണ്ട്. അമിതവണ്ണം ബീജത്തെ നേരിട്ട് ബാധിക്കാം അല്ലെങ്കില്‍ പുരുഷന്റെ പ്രത്യുത്പാദന ശേഷി കുറയ്ക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. പഠനങ്ങള്‍ അനുസരിച്ച്‌, ശരീരഭാരം കുറയുന്നത് ശുക്ലത്തിന്റെ അളവ്, ഏകാഗ്രത, ചലനശേഷി എന്നിവയും ബീജത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും വര്‍ദ്ധിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular