Wednesday, April 24, 2024
HomeIndiaഅവനുവേണ്ടി എന്റെ മതം പോലും മാറി, ഇപ്പോള്‍ അവന്‍ പറയുന്നു മൂന്ന് വിവാഹം കഴിക്കുമെന്ന് :...

അവനുവേണ്ടി എന്റെ മതം പോലും മാറി, ഇപ്പോള്‍ അവന്‍ പറയുന്നു മൂന്ന് വിവാഹം കഴിക്കുമെന്ന് : കരഞ്ഞ് വിളിച്ച്‌ രാഖി സാവന്ത്

മുംബൈ : വിവാഹം കഴിക്കാനായി മതം മാറിയ നടി രാഖി സാവന്ത് ഭര്‍ത്താവ് ആദിലിനെതിരെ പരാതിയുമായി രംഗത്ത് .ഭര്‍ത്താവ് ആദില്‍ ദുറാനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച രാഖി തനിക്ക് വധഭീഷണിയുണ്ടെന്നും പറഞ്ഞു.

മാദ്ധ്യമപ്രര്‍ത്തകര്‍ക്ക് മുന്നില്‍ കരഞ്ഞ് വിളിച്ചായിരുന്നു രാഖി സാവന്തിന്റെ സംസാരം . “ഞാന്‍ മൂന്ന് വിവാഹം കൂടി നടത്തുമെന്ന് ആദില്‍ എന്നെ ഭീഷണിപ്പെടുത്തുന്നു, അതും എന്നെ വിവാഹമോചനം ചെയ്യാതെ. അവനുവേണ്ടി ഞാന്‍ എന്റെ മതം പോലും മാറി, ഇപ്പോള്‍ അവന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്.” രാഖി പറഞ്ഞു.

ആദില്‍ എപ്പോള്‍ വേണമെങ്കിലും വിവാഹമോചനം നേടും. എന്റെ ദാമ്ബത്യ ജീവിതം അപകടത്തിലാണ്. നിങ്ങള്‍ എന്തിനാണ് മാദ്ധ്യമങ്ങളില്‍ പോയി ഇതെല്ലാം പറയുന്നതെന്ന് അദ്ദേഹം എന്നോട് ചോദിക്കുന്നു . ആദിലില്‍ നിന്ന് വിട്ട് മാറി നില്‍ക്കാന്‍ ഒരു പെണ്‍കുട്ടി തന്നോട് ആവശ്യപ്പെട്ടതായും രാഖി പറയുന്നു .

“ഒരു മനുഷ്യന്‍ ഒരു നായയാണ്. നിങ്ങള്‍ അവന്റെ അടുത്തേക്ക് പോയാല്‍, അവന്‍ തീര്‍ച്ചയായും കടിക്കും . നിങ്ങള്‍ വിവാഹിതയായ ഒരു സ്ത്രീയുടെ ജീവിതം നശിപ്പിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ പേര് പറയുന്നില്ല . തങ്ങള്‍ തമ്മില്‍ അവിഹിത ബന്ധമുള്ളതിനാല്‍ 8 മാസത്തേക്ക് നിക്കാഹിനെ കുറിച്ച്‌ പറയരുതെന്ന് ആദില്‍ ഖാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കും, 30 ദിവസം നോമ്ബെടുക്കും. ഞാന്‍ ഉംറക്ക് പോകും. എന്റെ ദൈവം സത്യമാണ്. ഞാന്‍ ഒരു യഥാര്‍ത്ഥ ഭാര്യയാണ്. എനിക്ക് കുട്ടികളുടെ അമ്മയാകണം. ആദില്‍ നിനക്ക് എന്നെ വിവാഹമോചനം ചെയ്യാന്‍ കഴിയില്ല. അല്ലാഹുവിന്റെ കോടതിയില്‍ പോകും.” ഇത്തരത്തിലാണ് രാഖി സാവന്തിന്റെ പ്രസ്താവന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular