Friday, April 19, 2024
HomeIndiaജാമിയ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ വെറുതെവിട്ടു

ജാമിയ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ വെറുതെവിട്ടു

ന്യൂഡല്‍ഹി : പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിയയിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി നേതാവായ ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി സാകേത് കോടതി വെറുതെവിട്ടു.

കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയേയും കോടതി കുറ്റവിമുക്തനാക്കി.

2019 ഡിസംബര്‍ 13ന് ജാമിയയിലുണ്ടായ സംഘര്‍ഷത്തിലാണ് ഇരുവരെയും പൊലീസ് പ്രതിചേര്‍ത്തത്. 2021ല്‍ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കലാപം, നിയമവിരുദ്ധമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

അതേസമയം 2020-ലെ ഡല്‍ഹി കലാപത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഷര്‍ജീല്‍ ഇമാം ഇപ്പോള്‍ ജയിലിലാണ്. കലാപത്തിന്റെ ഗൂഢാലോചനയില്‍ ഷര്‍ജീലിന് പങ്കുണ്ടെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. ഈ കേസില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ ഷര്‍ജീലിന് പുറത്തിറങ്ങാന്‍ കഴിയുകയുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular