Thursday, April 25, 2024
HomeUSAയുഎസ് നോർത്ത്ഈസ്റ്റിലും ന്യൂ ഇംഗ്ലണ്ടിലും ഇന്നും (വെള്ളി) നാളെയും കൊടും തണുപ്പും കാറ്റും

യുഎസ് നോർത്ത്ഈസ്റ്റിലും ന്യൂ ഇംഗ്ലണ്ടിലും ഇന്നും (വെള്ളി) നാളെയും കൊടും തണുപ്പും കാറ്റും

അതികഠിനമായ ശൈത്യക്കാറ്റു യുഎസ് നോർത്ത്ഈസ്റ്റിലും ന്യൂ ഇംഗ്ലണ്ടിലും വാരാന്ത്യത്തിൽ 15 മില്യൺ ആളുകളെ ബാധിച്ചു ജനജീവിതം സ്തംഭിപ്പിക്കുമെന്നു കാലാവസ്ഥാ നിരീക്ഷകർ. വെള്ളിയാഴ്ച അടിച്ചു തുടങ്ങുന്ന കാറ്റിനു മുന്നോടിയായി സ്കൂളുകൾ അടച്ചു. മൈനസിനു താഴേക്കു വീഴുന്ന തണുപ്പ് പ്രതീക്ഷിച്ചു അടിയന്തര നടപടികളിലേക്ക് അധികൃതർ നീങ്ങി.

ശക്തമായ കാറ്റും പൂജ്യത്തിനു താഴെ 32 ഫാറെൻഹൈറ്റ് വരെ വീഴാവുന്ന തണുപ്പും കൂടി ജീവിതം ദുഷ്കരമാക്കുമെന്നാണ് പ്രവചനം. തണുപ്പടിച്ചാൽ 10 മിനിറ്റു കൊണ്ട് ശരീരത്തിനു രോഗം ബാധിക്കും.

വെള്ളിയാഴ്ച പകൽ മുഴുവൻ തണുപ്പ് കൂടിക്കൊണ്ടിരിക്കും. കാറ്റിൽ അപകടം പ്രതീക്ഷിക്കണം.

ഞായറാഴ്ചയോടെ തണുപ്പ് കുറയുമെന്നാണ് പ്രതീക്ഷ.

പല സംസ്ഥാനങ്ങളിലും ജനങ്ങളോട് വീട് വിട്ടിറങ്ങരുതെന്നു നിർദേശിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ച അവധി നൽകാൻ ന്യൂ യോർക്ക് ബഫലോയിലെ സ്കൂളുകളും മസാച്യുസെറ്സിൽ മൂന്നു സ്കൂൾ ഡിസ്ട്രിക്റ്റുകളും തീരുമാനിച്ചതായി സി എൻ എൻ പറയുന്നു. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് നടപടിയെന്ന് അവർ പറഞ്ഞു. ബോസ്റ്റണിലും വെള്ളി, ശനി, ഞായർ ശൈത്യത്തിന്റെ താക്കീതു നൽകി.

ന്യൂ യോർക്കിന്റെ ഏറി കൗണ്ടിയിൽ വീടില്ലാത്തവർക്കു എത്താനായി മൂന്ന് അഭയകേന്ദ്രങ്ങൾ തുറന്നു. പകൽ കഴിഞ്ഞുകൂടാനും സൗകര്യമുണ്ട്.

ക്രിസ്തുമസിന് ഏറ്റവും കഠിനമായ തണുപ്പിൽ വിറങ്ങലിച്ച കൗണ്ടിയാണ് ഏറി. 39 പേർക്കാണ് അവിടെ ജീവൻ നഷ്ടമായത്.

തണുപ്പിൽ നിന്നു രക്ഷയ്ക്കുള്ള അഭയകേന്ദ്രങ്ങൾ കണക്ടിക്കട്, മെയിൻ, ന്യൂ ഹാംഷെയർ, റോഡ് ഐലൻഡ്, മാസച്യുസെറ്റ്സ്, വെർമണ്ട് സംസ്ഥാനങ്ങളിലും തുറക്കും.

ന്യൂ ഹാംഷെയർ, വെർമണ്ട്, മാസച്യുസെറ്റ്സ്, റോഡ് ഐലൻഡ്, മെയിൻ, കണക്ടിക്കട്  സംസ്ഥാനങ്ങളിൽ ശീതക്കാറ്റിന്റെ താക്കീതു നൽകി.  വടക്കൻ ന്യൂ ജേഴ്സി, വടക്കുകിഴക്കൻ പെൻസിൽവേനിയ എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്.

നാഷണൽ വെതർ സർവീസ് പറഞ്ഞു: “വളരെ അപകടം പിടിച്ച തണുത്ത കാറ്റ് പ്രതീക്ഷിക്കുന്നു. ന്യൂ ഇംഗ്ലണ്ടിലും നോർത്ത്ഈസ്റ്റിന്റെ ഭാഗങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ റെക്കോഡ് ശൈത്യം പലേടത്തും ഉണ്ടാവാം.”

നീണ്ടു നിൽക്കുന്ന കാറ്റുണ്ടാവാൻ സാധ്യത മെയിൻ സംസ്ഥാനത്താണ്. കാഠിന്യവും ഉണ്ടാവാം. വടക്കൻ ഭാഗത്തു 70,000ത്തിലേറെ ജനങ്ങൾക്കു അപകടമുണ്ടാവാം എന്ന താക്കീതു നൽകി.

Big, dangerous chill warned of in US Northeast and New England

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular