Saturday, April 20, 2024
HomeUSAമലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ (MAT ) യുടെ വര്‍ണോത്സവം വര്‍ണാഭമായി.

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ (MAT ) യുടെ വര്‍ണോത്സവം വര്‍ണാഭമായി.

ടാമ്പാ :- മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റി ഉദ്ഘാടനവും, റിപ്പബ്ലിക്ക് ദിനാഘോഷങ്ങളും ജനുവരി 28 നു വാല്‍റിക്കോയില്‍ ഉള്ള ബ്‌ളൂമിംഗ്ഡേല്‍ ഹൈസ്‌കൂളില്‍ വച്ച് വിപുലമായ പരിപാടികളോടെ നടന്നു. MAT ഇലക്ഷന്‍ കമ്മീഷണര്‍ ആയ ബാബു പോള്‍ ചൊല്ലിക്കൊടുത്ത സത്യവാചകങ്ങള്‍ ഏറ്റു ചൊല്ലികൊണ്ടാണ്, ഇത്തവണത്തെ വനിതാ നേതൃത്വം ചുമതല ഏറ്റത്. സംവരണത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടല്ല വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരേണ്ടത്, പകരം നേതൃ നിരയില്‍ കൊണ്ടുവന്നുകൊണ്ടാവണം എന്ന ആശയം ആണ് മാറ്റ് ഇത്തവണ പ്രവര്‍ത്തികമാക്കിയത്. ഡോ. ഉഷ മേനോന്‍ (സീനിയര്‍ അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ്, USF ഹെല്‍ത്ത്, ഡീന്‍ USF ഹെല്‍ത്ത് കോളേജ് ഓഫ് നഴ്‌സിംഗ് ) ആയിരുന്നു ചടങ്ങില്‍ മുഖ്യാതിഥി.

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റയുടെ പ്രവര്‍ത്തന ഉദ്ഘാടന ചടങ്ങ് മുന്‍ പ്രസിഡന്റ് മാരായ അരുണ്‍ ചാക്കോ , ബിഷിന്‍ ജോസഫ്, പുതിയ കമ്മിറ്റിയില്‍ നിന്നുള്ള പ്രസിഡന്റ് സുനിത ഫ്ളവര്‍ഹില്‍, വൈസ് പ്രസിഡന്റ് ജിഷ തത്തംകുളം, സെക്രട്ടറി ഷിറ ഭഗവതുള, ട്രഷറര്‍ അനഘ ഹരീഷ് എന്നിവരും, അഡൈ്വസറി കമ്മിറ്റിയില്‍ നിന്നും ചെയര്‍മാന്‍ ജോമോന്‍ തെക്കേത്തൊട്ടില്‍, വൈസ് ചെയര്‍ ഷൈനി ജോസ്, മാത്തുക്കുട്ടി തോമസ്, ജോസ്മോന്‍ തത്തംകുളം, ബാബു പോള്‍, സൂസി ജോര്‍ജ്, പ്രസിഡന്റ് എലെക്ട് ജിനോ വര്ഗീസ്, ഫ്‌ലോറിഡയിലെ വിവിധ മലയാളി അസോസിയേഷന്റെ പ്രതിനിധികളും, ഫോമാ, ഫൊക്കാന പ്രതിനിധികള്‍, മാറ്റി ന്റെ വിവിധ സബ് കമ്മിറ്റി പ്രസിഡന്റ് മാര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ഔപചാരികമായി നിര്‍വഹിച്ചു.

റിയ റെബേക്ക ജോര്‍ജ് (മാറ്റ് – കിഡ്‌സ് ഫോറം), റിഫെല്‍ റിയാസ് (മാറ്റ് – യൂത്ത് ഫോറം), പുഷ്പ മൈലപ്ര (മാറ്റ് – വിമന്‍സ് ഫോറം ), ഡോ. വെങ്കിട്ട് അയ്യര്‍ (സീനിയര്‍ ഫോറം ) , ലിന്‍ഡോ ജോളി (പ്രസിഡന്റ് ഡേറ്റോണ മലയാളി അസോസിയേഷന്‍), വര്‍ഗീസ് ജേക്കബ് (കൈരളി ആര്‍ട്‌സ് ക്ലബ്), രാജീവ് കുമാരന്‍ ( ഓര്‍മ്മ, ഒര്‍ലാണ്ടോ), ഡോ.അനൂപ് പുളിക്കല്‍ (ഓര്‍മ്മ ഒര്‍ലാണ്ടോ), ഗ്രേസ് മരിയ ജോജി (ടാമ്പാ ബേ മലയാളീ അസോസിയേഷന്‍ ), ഫോമാ പ്രതിനിധികള്‍ ആയ ബിജു തോണിക്കടവില്‍ (ഫോമാ ട്രഷറര്‍ ), ചാക്കോച്ചന്‍ ജോസഫ് (ഫോമാ RVP ) എന്നിവരും, ഫൊക്കാന പ്രതിനിധകള്‍ ആയ ബാബു സ്റ്റീഫന്‍ (ഫൊക്കാന പ്രസിഡന്റ് ), ഡോ. കലാ ഷാഹി (ഫൊക്കാന സെക്രട്ടറി), ബിജു ജോണ്‍ (ഫൊക്കാന ട്രഷറര്‍), ചാക്കോ കുര്യന്‍ (ഫൊക്കാന മുന്‍ RVP ), എബിന്‍ (ഫോമ യൂത്ത് റെപ്രെസെന്ററ്റീവ് ) , സണ്ണി മറ്റമന (ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് കോ ചെയര്‍മാന്‍ ), സജി മോന്‍ ആന്റണി (ഫൊക്കാന അഡൈ്വസറി കമ്മിറ്റി ), വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികളായ സോണി കണ്ണോട്ട്തറ (WMC പ്രസിഡന്റ് ഫ്‌ലോറിഡ റീജിയന്‍), സ്മിത സോണി ( WMC വിമന്‍സ് ഫോറം സെക്രട്ടറി ), ബ്ലെസ്സന്‍ മണലില്‍ എന്നിവരും ഉദ്ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു.
പ്രീത കണ്ണേത് ജോര്‍ജ് (ജോയിന്റ് സെക്രട്ടറി ) രശ്മി മേനോന്‍ (ജോയിന്റ് ട്രെഷറര്‍ ) റോസമ്മ മാത്തുക്കുട്ടി (സീനിയര്‍ ഫോറം കോഓര്‍ഡിനേറ്റര്‍ ), മെല്‍വിന്‍ ബിജു (യൂത്ത് ഫോറം കോഓര്‍ഡിനേറ്റര്‍ ), സ്മിത മന്നാഡിയാര്‍ (ഗാര്‍ഡനിങ് കോഓര്‍ഡിനേറ്റര്‍ ) അനീറ്റ കുര്യാക്കോസ് (കിഡ്‌സ് ഫോറം കോഓര്‍ഡിനേറ്റര്‍ ) , നിരവധി വാളണ്‍ടിയര്‍ മാരും ചേര്‍ന്ന് പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

വര്‍ണ്ണോത്സവം എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന പരിപാടികള്‍ ആയിരുന്നു ഇത്തവണത്തെ MAT ന്റെ ഉദ്ഘാടന വേദിയില്‍ അരങ്ങേറിയത്. MATകമ്മിറ്റി അംഗങ്ങളുടെ ഓപ്പണിങ് തീം ഡാന്‍സ്, മീര നായര്‍, നന്ദിത ബിജേഷ്, ബബിത കാലടി, നിഷ ബിജു, TRIDENTZ Band , 50 ഓളം വരുന്ന കുട്ടികളെ ഉള്‍കൊള്ളിച്ചു കൊണ്ട് MAT കിഡ്‌സ് ഫോറത്തിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ഫാഷന്‍ ഷോ, കലാനികേതന്‍ സ്‌കൂള്‍ ഓഫ് ഡാന്‍സ് ലെ കുട്ടികള്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച വിവിധങ്ങളായ കലാ പരിപാടികള്‍ കൊണ്ട് വര്‍ണ്ണാഭമായ ചടങ്ങു തന്നെയായിരുന്നു ‘വര്‍ണ്ണോത്സവം 2023 ‘.

സമൂഹത്തിലെ വിവിധ മേഖലകളില്‍ തനതായ സംഭാവന നല്‍കിയ വ്യക്തിത്വങ്ങളായ അജി മാത്യു, ലൂക്ക് എബ്രഹാം എന്നിവരെ MAT പൊന്നാടയണിയിച്ചു ആദരിച്ചു. ഇത് കൂടാതെ MAT പിക്‌നിക്കില്‍ വിവിധ ഇനങ്ങളില്‍ പങ്കെടുത്തു വിജയിച്ചവര്‍ക്ക് സമ്മാനദാനം നടത്തി.

കഴിഞ്ഞ 30 വര്‍ഷത്തെ പൊതു പ്രവര്‍ത്തനത്തിനിടയില്‍ ഉരുത്തിരിഞ്ഞു വന്ന ആശയം ആണ് വനിതകള്‍ മാത്രം ഉള്ള നേതൃത്വം എന്നും , ഇത് സമൂഹത്തിനു മുഴുവന്‍ വളരെ പോസിറ്റീവും, ധാര്‍മികമായ ഊര്‍ജ്ജവും പകരുന്നതും, നാളെ മറ്റുള്ളവര്‍ക്ക് മാതൃക ആക്കാവുന്നതുമായ പരീക്ഷണം ആണെന്ന് പ്രസിഡന്റ് സുനിത ഫ്‌ലവര്‍ഹില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഈ വര്‍ഷം MAT ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികളെ കുറിച്ച് അവലോകനം നടത്തി.

തുടര്‍ന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ , ഫോമാ ട്രഷറര്‍ ബിജു തോണിക്കടവില്‍, ഫൊക്കാന സെക്രട്ടറി Dr കലാ സാഹീ , ഫോമാ RVP ചാക്കോച്ചന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ 9 വര്‍ഷമായി ടാമ്പയിലെ മലയാളികള്‍ MAT നു നല്‍കിവരുന്ന കരുതലിനും, സ്‌നേഹത്തിനും, സഹകരണത്തിനും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോമോന്‍ തെക്കേത്തൊട്ടില്‍ നന്ദി അറിയിച്ചു.

മലയാളീ അസോസിയേഷന്‍ ഓഫ് ടാമ്പാ സെക്രട്ടറി ഷിറ ഭഗവതുള്ള മുഖ്യാതിഥി ഡോ. ഉഷ മേനോനും, മെഗാ സ്‌പോണ്‍സര്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഹെഡ്ജ് ബ്രോക്കറേജ് നും, മാറ്റിനോട് സഹകരിച്ചതിനു സജീ ഹെഡ്ജിനും നന്ദി അറിയിച്ചു. ഇത് കൂടാതെ മാറ്റ് നു എന്നും പിന്തുണയായി നിന്നിട്ടുള്ള എല്ലാ സ്‌പോന്‌സര്‍സ് നും, മാറ്റ് മായി സഹകരിച്ചു, ഈ കമ്മിറ്റി ഉദ്ഘടന പരിപാടി വിജയമാക്കിയ എല്ലാവര്‍ക്കും, പുതിയ കമ്മിറ്റിക്ക് എന്നും വഴികാട്ടി ആയി നിലകൊള്ളുന്ന അഡൈ്വസറി ബോര്‍ഡ് നും, മുന്‍ പ്രസിഡന്റ് മാര്‍, കമ്മിറ്റി അംഗങ്ങള്‍ എല്ലാവര്‍ക്കും ഷിറ നന്ദി അറിയിച്ചു.

സാമൂഹികവും , സാംസ്‌കാരികവുമായ പല മാറ്റങ്ങള്‍ക്കും വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള സംഘടനയാണ് മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ. ആ സംഘടനയില്‍ നിന്ന് ഒരു വനിതാ നേതൃത്വം എന്ന ശക്തമായ ആശയം മുന്നോട്ടു വന്നതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല. ഇനിയും സാമൂഹിക ഉന്നമനത്തിനായി, പല പുതിയ സമവാക്യങ്ങളും പരീക്ഷിച്ചുകൊണ്ടു മറ്റുള്ളവര്‍ക്ക് മാതൃക ആകാവുന്ന പ്രവര്‍ത്തങ്ങളുമായി മാറ്റ് എന്നും ജനങ്ങള്‍ക്കിടയില്‍ തന്നെ ഉണ്ടാവും.

The Varnotsavam of the Malayali Association of Tampa (MAT) was colorful.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular