Saturday, April 20, 2024
HomeIndiaബി.ബി.സി ഡോക്യുമെന്ററി: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ബി.ബി.സി ഡോക്യുമെന്ററി: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി : ഗുജറാത്ത് കലാപം സംബന്ധിച്ച  ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു.

‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതാണ് കേന്ദ്രം തടഞ്ഞത്.

ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് സമൂഹ മാധ്യമങ്ങളില്‍ ഡോക്യുമെന്ററിയുടെ ലിങ്ക് പ്രചരിപ്പിക്കുന്നത് നിരോധിച്ചതിന്റെ യഥാര്‍ഥ രേഖകള്‍ അടുത്ത വാദം കേള്‍ക്കുന്ന ദിവസം കോടതിയില്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2023 ഏപ്രിലിലാണ് അടുത്ത തവണ കേസ് കേള്‍ക്കുക.

മാധ്യമപ്രവര്‍ത്തന്‍ എന്‍. റാം, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മെഹുവ മൊയ്ത്ര എന്നിവയുടെ സംയുക്ത ഹരജിയും അഡ്വ. എം.എല്‍. ശര്‍മ സമര്‍പ്പിച്ച ഹരജിയും പരിഗണിച്ചാണ് കോടതിയുടെ നടപടി.

ഐ.ടി നിയമത്തിലെ അടിയന്തര വ്യവസ്ഥയില്‍ ഉപയോഗിച്ചാണ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടസപ്പെടുത്തിയതെന്ന് എന്‍. റാമിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. കേന്ദ്രം ഡോക്യുമെന്ററി നിരോധിക്കുന്നത് സംബന്ധിച്ച്‌ ഔദ്യോഗിക ഉത്തരവ് ഇറക്കിയിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലിങ്ക് നീക്കം ചെയ്യുകയാണെന്നും ഈ നടപടി തികച്ചും ദുരുദ്ദേശ്യപരവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്നുമായിരുന്നു എം.എല്‍.ശര്‍മയുടെ ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular