Saturday, April 20, 2024
HomeIndiaകര്‍ണാടകയില്‍ ഏഴംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു; ഒരു സ്ത്രീ മരിച്ചു; കുട്ടികളടക്കം ആറ് പേര്‍ ഗുരുതരാവസ്ഥയില്‍

കര്‍ണാടകയില്‍ ഏഴംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു; ഒരു സ്ത്രീ മരിച്ചു; കുട്ടികളടക്കം ആറ് പേര്‍ ഗുരുതരാവസ്ഥയില്‍

ബംഗ്ലൂരു : കര്‍ണാടകയിലെ രാമനഗരയില്‍ ഏഴംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. ഒരാള്‍ മരിച്ചു. കുട്ടികളടക്കം ആറ് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമനഗരയിലെ ദൊഡ്ഡമണ്ണുഗുഡ്ഡെ ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്.

31-കാരനായ യുവാവും ഭാര്യയും മൂന്ന് കുട്ടികളും അമ്മയും സഹോദരിയും ചേര്‍ന്നാണ് വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരില്‍ ഒരു സ്ത്രീ മരിച്ചു. മൂന്ന് കുട്ടികളടക്കം ബാക്കി ആറ് പേരുടെയും നില ഗുരുതരമാണ്.ഏഴ് പേരും ഒന്നിച്ച്‌ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

കടബാധ്യതയെത്തുടര്‍ന്നാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൂലിപ്പണിക്ക് പോകുന്ന ഇവര്‍ക്ക് ആകെ 11 ലക്ഷം രൂപയുടെ കടമുണ്ടെന്നും ബന്ധുക്കള്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular