Thursday, April 25, 2024
HomeKeralaവിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്നു; ശ്രീലങ്കന്‍ യുവതി മൂന്നാറില്‍ അറസ്റ്റില്‍

വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്നു; ശ്രീലങ്കന്‍ യുവതി മൂന്നാറില്‍ അറസ്റ്റില്‍

ടുക്കി : വിസാ കാലാവധി കഴിഞ്ഞിട്ടും കേരളത്തില്‍ തുടര്‍ന്ന ശ്രീലങ്കന്‍ യുവതി ഇടുക്കിയില്‍ അറസ്റ്റിലായി.
ദീപിക പെരേര വാഹല തന്‍സീര്‍ എന്ന യുവതിയാണ് മൂന്നാറില്‍ നിന്നും ശനിയാഴ്ച ദേവികുളം പോലീസ് അറസ്റ്റ് ചെയ്തത്. വിസാ കാലാവധി കഴിഞ്ഞതിന് ശേഷം മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് അറസ്റ്റ്.
ഇവരുടെ ഭര്‍ത്താവ് വിവേകിനെ ഒരു അടിപിടി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു യുവതിയെക്കുറിച്ചുള്ള വിവരം പോലീസ് തിരിച്ചറിയുന്നത്. 2022 ജനുവരി 20-നാണ് ഇവര്‍ മൂന്നാറില്‍ എത്തിയത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഗൂഡാര്‍വിള സ്വദേശിയായ വിവേകും ഇവരും വിവാഹിതരായി ഗൂഡാര്‍വിളയില്‍ താമസിച്ചു വരികയായിരുന്നു. ദീപിക തമിഴ്നാട് സ്വദേശിനി ആണെന്നാണ് വിവേക് അയല്‍ക്കാരോട് പറഞ്ഞിരുന്നത്.
2022 മെയ് 11-ന് ഇവരുടെ വിസാ കാലാവധി കഴിഞ്ഞതാണ്. എന്നാല്‍ പിന്നീട് ഇവര്‍ രഹസ്യമായി മൂന്നാറില്‍ തുടരുകയായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular