Wednesday, April 24, 2024
HomeKeralaമനുഷ്യത്വം തൊട്ട് തീണ്ടാത്ത ബജറ്റ്: കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ സമരത്തിനില്ലന്ന് കെ സുധാകരന്‍

മനുഷ്യത്വം തൊട്ട് തീണ്ടാത്ത ബജറ്റ്: കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ സമരത്തിനില്ലന്ന് കെ സുധാകരന്‍

തിരുവനന്തപുരം : കേരളത്തില്‍ കോണ്‍ഗ്രസ് ഇനി ഹര്‍ത്താലിന് ആഹ്വാനം ചെയ്യില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഹര്‍ത്താല്‍ എന്ന സമര മുറക്ക് കോണ്‍ഗ്രസ് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബജറ്റ് സാധാരണക്കാരന്റെ നടുവൊടിക്കുന്നതാണ്. നികുതിക്കൊള്ള അടിച്ചേല്‍പ്പിക്കുന്നു. പാവങ്ങളെ പിഴിഞ്ഞ് ഇടത് നേതാക്കള്‍ക്ക് ആഡംബര ജീവിതം നയിക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.

മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ബജറ്റാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചത്. മദ്യവില വര്‍ധിപ്പിച്ചത് സി പിഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ്. യാഥാര്‍ഥ്യം പറയുമ്പോള്‍ മുഖ്യമന്ത്രി ക്ഷോഭിച്ചിട്ട് കാര്യമില്ല. ദിശാ ബോധമില്ലാത്ത ബജറ്റാണ്. ഇന്ധന വില വര്‍ധന എല്ലാ മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular