Thursday, April 25, 2024
HomeIndiaഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്‍റെ ഭാര്യയില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തു; പരാതിപ്പെട്ടാല്‍ വധിക്കുമെന്ന് ഭീഷണി

ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്‍റെ ഭാര്യയില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തു; പരാതിപ്പെട്ടാല്‍ വധിക്കുമെന്ന് ഭീഷണി

ന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ദീപക് ചാഹറിന്റെ ഭാര്യ ജയ ഭരദ്വാജില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

ഹൈദരാബാദില്‍ നിന്നുള്ള രണ്ട് പേര്‍ ചേര്‍ന്നാണ് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച്‌ 10 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു. ബിസിനസ് തുടങ്ങാമെന്ന വ്യാജേന ഇരുവരും കൈപ്പറ്റിയ പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചാഹര്‍ കുടുംബം പോലീസില്‍ പരാതി നല്‍കി.

ദീപക്കിന്റെ പിതാവ് ലോകേന്ദ്ര ചാഹര്‍ ആഗ്രയിലെ ഹരി പര്‍വ്വത് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. പണം തിരികെ നല്‍കാന്‍ ചാഹര്‍ കുടുംബം ആവശ്യപ്പെട്ടപ്പോള്‍ വധഭീഷണി മുഴക്കിയതായി എഫ്‌ഐആറില്‍ പറയുന്നു. ധ്രുവ് പരീഖ്, കമലേഷ് പരീഖ് എന്നിവരാണ് കേസിലെ പ്രതികളെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാള്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ (എച്ച്‌സിഎ) ജീവനക്കാരനായിരുന്നു. പ്രതികള്‍ 2022 ഒക്ടോബര്‍ 7 ന് ജയയില്‍ നിന്ന് പണം വാങ്ങി, ഇതുവരെ തുക തിരികെ നല്‍കിയിട്ടില്ല.

ദീപക്കും ജയയും കഴിഞ്ഞ വര്‍ഷം ആഗ്രയില്‍ വച്ചാണ് വിവാഹിതരായത്. ഇന്ത്യന്‍ പേസര്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായാണ് കളിക്കുന്നത്. ഐ‌പി‌എല്‍ 2021 മത്സരത്തിന് ശേഷം സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡില്‍ വെച്ചാണ് ചാഹര്‍ ജയയെ പ്രൊപ്പോസ് ചെയ്തത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. 2022 ജൂണ്‍ 2-ന് ഇരുവരും വിവാഹിതരായി.

ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ചാഹര്‍. നടുവേദനയെത്തുടര്‍ന്ന് ഐപിഎല്‍ 2022-ല്‍ നിന്ന് പുറത്തായതിന് ശേഷം ചാഹറിന് കരിയറില്‍ താളം നഷ്ടപ്പെട്ടു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും ഫോം വീണ്ടെടുക്കാനായിട്ടില്ല. ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നതിന് മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക് എന്നിവരില്‍നിന്ന് കനത്ത വെല്ലുവിളിയാണ് ചാഹര്‍ നേരിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular