Friday, March 29, 2024
HomeIndiaവീണ്ടും 'ഡിജിറ്റല്‍ സ്‌ട്രൈക്ക്'; ലോണ്‍ ആപ്പുകള്‍ അടക്കം 232 ചൈനീസ് ആപ്പുകള്‍ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

വീണ്ടും ‘ഡിജിറ്റല്‍ സ്‌ട്രൈക്ക്’; ലോണ്‍ ആപ്പുകള്‍ അടക്കം 232 ചൈനീസ് ആപ്പുകള്‍ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ദേശ സുരക്ഷ കണക്കിലെടുത്ത് വീണ്ടും ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ നടപടി ആരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

ഇത്തവണ 138 ചൂതാട്ട ആപ്പുകളും 94 ലോണ്‍ ആപ്പുകളുമാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിക്കാന്‍ പോകുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ചൈനീസ് ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച്‌ വരികയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനോടകം തന്നെ നൂറ് കണക്കിന് ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. ഇതില്‍ അവസാനം എന്ന നിലയില്‍ 138 ചൂതാട്ട ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഉടന്‍ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു.

ലോണെടുത്ത ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.ഐടി നിയമത്തിലെ 69 വകുപ്പിന്റെ ലംഘനം നടന്നതായി ചൂണ്ടിക്കാണിച്ചാണ് നടപടി ആരംഭിച്ചത്. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ചൂതാട്ടം നിരോധിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular