Wednesday, April 24, 2024
HomeIndia'ഒരിക്കല്‍ ശത്രുവായിരുന്നയാള്‍ പിന്നീട് സമാധാന കാംക്ഷിയായി' -പര്‍വേസ് മുശര്‍റഫിനെ കുറിച്ച്‌ തരൂര്‍

‘ഒരിക്കല്‍ ശത്രുവായിരുന്നയാള്‍ പിന്നീട് സമാധാന കാംക്ഷിയായി’ -പര്‍വേസ് മുശര്‍റഫിനെ കുറിച്ച്‌ തരൂര്‍

ന്തരിച്ച മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിനെ ഓര്‍ത്തെടുത്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഒരു കാലത്ത്‌ഇന്ത്യയുടെ ശത്രുവായിരുന്നെങ്കിലും പിന്നീട് സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെന്നും തരൂര്‍ ഓര്‍മിച്ചു.

ഐക്യരാഷ്ട്ര സഭയില്‍ വെച്ച്‌ അദ്ദേഹത്തെ എല്ലാ വര്‍ഷം കാണാറുണ്ടായിരുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

‘മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മശേര്‍റഫ് അപൂര്‍വമായ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഒരിക്കല്‍ ഇന്ത്യയുടെ പ്രധാന ശത്രുവായിരുന്ന അദ്ദേഹം 2002-2007 കാലഘട്ടത്തില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ശക്തിയായി മാറി. ആ കാലഘട്ടത്തില്‍ യു.എന്നില്‍ വെച്ച്‌ വര്‍ഷാവര്‍ഷം അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹം വളരെ സജീവമായിരുന്നു. ഊര്‍ജസ്വലനുമായിരുന്നു. തന്ത്രപ്രധാന നിലപാടുകളില്‍ വ്യക്തതപുലര്‍ത്തിയിരുന്നു, -തരൂര്‍ ട്വീറ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular