Friday, April 19, 2024
HomeIndiaപുതുവത്സര ദിനത്തില്‍ ഡല്‍ഹിയില്‍ കാറിനടിയില്‍ കുരുങ്ങി കൊല്ലപ്പെട്ട യുവതി മദ്യലഹരിയിലായിരുന്നുവെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

പുതുവത്സര ദിനത്തില്‍ ഡല്‍ഹിയില്‍ കാറിനടിയില്‍ കുരുങ്ങി കൊല്ലപ്പെട്ട യുവതി മദ്യലഹരിയിലായിരുന്നുവെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ പുതുവത്സരദിനത്തില്‍ കാറിടിച്ച്‌ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മദ്യപിച്ചിരുന്നതായി പരിശോധനാ ഫലം. കൊല്ലപ്പെട്ട അഞ്ജലിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അപകടത്തില്‍ പെടുന്ന സമയത്ത് അഞ്ജലി മദ്യ ലഹരിയില്‍ ആയിരുന്നുവെന്നാണ് രോഹിണിയിലെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് ലഭിച്ച പരിശോധനാ ഫലത്തില്‍ പറയുന്നത്.കേസിലെ ഏറെ നിര്‍ണായകമായ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ജനുവരി 24ന് പോലീസിന് ലഭിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.

അഞ്ജലിക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സുഹൃത്ത് നിധിയും യുവതി മദ്യപിച്ചിരുന്നതായി നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അഞ്ജലിയുടെ കുടുംബം ഈ ആരോപണങ്ങളെല്ലാം തള്ളുകയായിരുന്നു. ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് ഡല്‍ഹി സുല്‍ത്താന്‍ പുരിയില്‍ വെച്ച്‌ അഞ്ജലിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചത്. തുടര്‍ന്ന് കാറിനടിയില്‍ കുരുങ്ങിയ അഞ്ജലിയുമായി കിലോമീറ്ററുകളോളം കാര്‍ സഞ്ചരിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം സമയമാണ് യുവതി കാറിനടിയില്‍ കുരുങ്ങി കിടന്നത്. കേസില്‍ കാര്‍ യാത്രക്കാരായ അഞ്ച് പേരും കാറുടമയും ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular