Friday, March 29, 2024
HomeKerala"ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും ഗോഡ്‌സെയ്ക്ക് ബന്ധം കമ്മ്യൂണിസ്റ്റുകാരോട്" ;

“ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും ഗോഡ്‌സെയ്ക്ക് ബന്ധം കമ്മ്യൂണിസ്റ്റുകാരോട്” ;

കണ്ണൂര്‍: നാഥുറാം ഗോഡ്‌സെയ്ക്ക് ബന്ധം കമ്മ്യൂണിസ്റ്റുകാരുമായാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഗോഡ്‌സെയുടെ ചരിത്രം കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതിയെന്ന് അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗോഡ്‌സെയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്ത് ഉണ്ടായിരുന്നവര്‍ക്ക് ഞങ്ങളുമായല്ല ബന്ധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായാണെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ എന്‍സി ചാറ്റര്‍ജിയായിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു സോമനാഥ് ചാറ്റര്‍ജി. അവരുടെ കുടുംബ പശ്ചാത്തലം മുഴുവന്‍ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമായിരുന്നു. എന്‍.സി ചാറ്റര്‍ജിയും സോമനാഥ് ചാറ്റര്‍ജിയുമെല്ലാം കമ്മ്യൂണിസ്റ്റ് പശ്ചാത്തമുള്ളവരാണ്.

ഹിന്ദു മഹാസഭയില്‍ നിന്നുകൊണ്ട് തന്നെയാണ് എന്‍.സി ചാറ്റര്‍ജി ഇടതുപക്ഷ സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതും ജയിക്കുന്നതും. സോമനാഥ് ചാറ്റര്‍ജി പിന്നീട് കമ്മ്യൂണിസ്റ്റുകാരനായിട്ടുണ്ടാകാം. അക്കാര്യം ഞാന്‍ നിഷേധിക്കുന്നില്ല.

അതുകൊണ്ട് ഗോഡ്സെയുടെ ചരിത്രമെല്ലാം കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതി. മഹാത്മാ ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടത് നെഹ്റുവിന്റെ ഭാരതത്തിലല്ലെന്നും നരേന്ദ്ര മോദിയുടെ ഭാരതത്തിലാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റു എന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ദാര്‍ശനിക തലത്തില്‍ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നുന്നെന്ന് കൃഷ്ണദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ആദര്‍ശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി.ഹിന്ദുവാണെന്ന് അഭിമാനിച്ചിരു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കര്‍മ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാര്‍ശനിക തലത്തില്‍ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നു.

ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റു, നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാന്‍ നരേന്ദ്രമോദി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular