Saturday, April 20, 2024
HomeIndiaകാമുകന്റെ വിവാഹത്തില്‍ മനംനൊന്ത് അമിത അളവില്‍ അനസ്തേഷ്യ കുത്തിവെച്ച്‌ നഴ്‌സ് ജീവനൊടുക്കി

കാമുകന്റെ വിവാഹത്തില്‍ മനംനൊന്ത് അമിത അളവില്‍ അനസ്തേഷ്യ കുത്തിവെച്ച്‌ നഴ്‌സ് ജീവനൊടുക്കി

ധ്യപ്രദേശ് : കാമുകന്‍റെ വിവാഹത്തില്‍ മനംനൊന്ത് അമിത അളവില്‍ അനസ്തേഷ്യ കുത്തിവെച്ച്‌ നഴ്‌സ് ജീവനൊടുക്കി.

പൂജാ ഗഞ്ചന്‍(27) എന്ന യുവതിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. യുവതി എഴുതിയ രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

യുവതി വീട്ടില്‍ വച്ച്‌ അമിതമായി അനസ്തേഷ്യ മരുന്ന് കുത്തിവയ്ക്കുകയായിരുന്നുവെന്ന് എയ്‌റോഡ്രോം പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ സഞ്ജയ് ശുക്ല പിടിഐയോട് പറഞ്ഞു. ആശുപത്രിയിലെ സഹപ്രവര്‍ത്തകനുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ വേറൊരു മെഡിക്കല്‍ സ്ഥാപനത്തിലേക്ക് മാറിയ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായും യുവതി ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

കുടുംബം മറ്റൊരാളുമായി തന്റെ വിവാഹം നിശ്ചയിച്ചതിനാല്‍ ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്ന് യുവതിയോട് വ്യക്തമാക്കിയിരുന്നതായി പൊലീസിനു നല്‍കിയ മൊഴിയില്‍ മുന്‍ കാമുകന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular