Wednesday, April 24, 2024
HomeIndiaബംഗ്ലാദേശില്‍ 12 ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം: 14 വിഗ്രഹങ്ങള്‍ തകര്‍ത്തു; തങ്ങള്‍ക്ക് നീതി...

ബംഗ്ലാദേശില്‍ 12 ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം: 14 വിഗ്രഹങ്ങള്‍ തകര്‍ത്തു; തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ഹിന്ദു സമൂഹം

ധാക്ക : ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം. ബംഗ്ലാദേശിലെ വടക്കന്‍ താക്കൂര്‍ഗാവ് ജില്ലയില്‍ ബലിയാഡങ്കി ഉപസിലയ്‌ക്ക് കീഴിലുള്ള 12 ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ക്ഷേത്രങ്ങളിലെ 14 വിഗ്രഹങ്ങളാണ് ഇസ്ലാമിസ്റ്റുകള്‍ തകര്‍ത്തത്.

ഉപ ജില്ലയിലെ ധന്തല, പരിയ, ചാരുള്‍ യൂണിയനുകളിലാണ് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്ന് ബാലിയാഡങ്കി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസര്‍ ഖൈറുല്‍ അനം പറഞ്ഞു.സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. മൂന്ന് യൂണിയനുകളിലെയും ക്ഷേത്രങ്ങള്‍ റോഡരികിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഹിന്ദുമത വിശ്വാസികളുമായി ചര്‍ച്ച ചെയ്തുവെന്നും ഉപാസില നിര്‍ബാഹി ഓഫീസര്‍ ബിപുല്‍ കുമാറും പറഞ്ഞു.

‘ഞങ്ങള്‍ പ്രാദേശിക ഹിന്ദു സമൂഹവുമായി സംസാരിച്ചു, പരിഭ്രാന്തരാകരുതെന്ന് അവരോട് ആവശ്യപ്പെട്ടു. കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണ്’ എന്ന് ബിപുല്‍ കുമാര്‍ പറഞ്ഞു. ചാരുള്‍ യൂണിയന്‍ പരിഷത്ത് ചെയര്‍മാന്‍ ദിലീപ് കുമാര്‍ ചാറ്റര്‍ജിയും സംഭവം സ്ഥിരീകരിച്ചു. ‘വിവരം ലഭിച്ചയുടന്‍ ഞാന്‍ രാവിലെ സ്ഥലത്തെത്തുകയും പിന്നീട് സംഭവത്തെക്കുറിച്ച്‌ പ്രാദേശിക ഭരണകൂടത്തെ അറിയിക്കുകയും ചെയ്തു. അമ്ബത് വര്‍ഷത്തോളമായി ഞങ്ങള്‍ ക്ഷേത്രങ്ങളില്‍ പൂജ നടത്തുന്നു. വര്‍ഷങ്ങളായി അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ക്ഷേത്രം തകര്‍ത്തവരെ എത്രയും വേഗം പിടി കൂടണം’ എന്നും ദിലീപ് കുമാര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular