Wednesday, April 24, 2024
HomeIndiaഎടികെ തോറ്റു; ബ്ലാസ്റ്റേഴ്സിന് ആശ്വാസം

എടികെ തോറ്റു; ബ്ലാസ്റ്റേഴ്സിന് ആശ്വാസം

കോല്‍ക്കത്ത : ഐഎസ്‌എല്‍ ഫുട്ബോളില്‍ എടികെ മോഹന്‍ ബഗാന് ഹോം മത്സരത്തില്‍ തോല്‍വി. ബംഗളൂരു എഫ്സി 2-1ന് എടികെ മോഹന്‍ ബഗാനെ തോല്‍പ്പിച്ചു.
എടികെ മോഹന്‍ ബഗാന്‍റെ തോല്‍വി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ആശ്വാസമായി. ബ്ലാസ്റ്റേഴ്സിന് ഇതോടെ മൂന്നാം സ്ഥാനത്ത് തുടരാം. എടികെ മോഹന്‍ ബഗാന്‍ ജയിക്കുകയോ സമനില നേടുകയോ ചെയ്തിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് ഇറങ്ങുമായിരുന്നു.

ബംഗളൂരു എഫ്സിക്കുവേണ്ടി ഹാവി ഹെര്‍ണാണ്ടസ് (78′), എടികെയുടെ മുന്‍ താരം റോയ് കൃഷ്ണ (90+1′) എന്നിവരാണ് ഗോള്‍ നേടിയത്. ദിമിത്രി പെട്രാറ്റോസിന്‍റെ (90+3′) വകയായിരുന്നു ആതിഥേയരുടെ ഗോള്‍. 16 മത്സരങ്ങളില്‍നിന്ന് 27 പോയിന്‍റുമായി എടികെ മോഹന്‍ ബഗാന്‍ നാലാം സ്ഥാനത്ത് തുടരുന്നു. 28 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. ജയത്തോടെ 25 പോയിന്‍റുമായി ബംഗളൂരു ആറാം സ്ഥാനത്ത് എത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular