Tuesday, April 23, 2024
HomeUSAഹിന്ദു തീവ്രവാദം അമേരിക്കയുടെ പ്രശ്നമായി വളരുന്നുവെന്നു ക്രിസ്ത്യാനികളുടെ താക്കീത്

ഹിന്ദു തീവ്രവാദം അമേരിക്കയുടെ പ്രശ്നമായി വളരുന്നുവെന്നു ക്രിസ്ത്യാനികളുടെ താക്കീത്

ഹിന്ദു തീവ്രവാദം ഉയർത്തുന്ന ആസന്നമായ ഭീഷണിയെ കുറിച്ച് യുഎസ് മനസിലാക്കേണ്ടതുണ്ടെന്നു ഫെഡറേഷൻ ഓഫ് അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് (ഫിയക്കൊന) പറയുന്നു. യുഎസ് നയങ്ങളിൽ മനുഷ്യാവകാശ വിഷയങ്ങൾ പ്രത്യേക ശ്രദ്ധ വച്ച് ഏകീകൃതമായി നടപ്പാക്കണമെന്നും അവർ രണ്ടാം വാർഷിക റിപ്പോർട്ടിൽ നിർദേശിച്ചു.

ഇന്ത്യയിൽ ക്രിസ്ത്യാനികൾ, മുസ്ലിംകൾ, ദളിതർ, കർഷകർ, മണ്ണിൽ പണിയെടുക്കുന്നവർ, സർക്കാരിനെ എതിർക്കുന്ന ഹിന്ദുക്കൾ, സ്ത്രീകൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളോട് അക്രമം വലിയ തോതിൽ വർധിച്ചെന്നു റിപ്പോർട്ടിൽ പറയുന്നു. ബി ജെ പി അധികാരത്തിൽ വന്ന ശേഷമുള്ള പതിറ്റാണ്ടിലെ അവസ്ഥയാണിത്.

ക്രിസ്ത്യാനികൾക്കു എതിരായ അക്രമങ്ങൾ കരുതിക്കൂട്ടി സംഘടിപ്പിച്ചതും പഴുതടച്ചു ആസൂത്രണം ചെയ്തതുമാണ്. നടപ്പാക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയ ഗ്രൂപ്പുകളാണ്. നിയമപാലകരുടെയും ഹിന്ദു ദേശീയ വാദി സർക്കാരിന്റെ മറ്റു ശാഖകളുടെയും സഹായം അവർക്കുണ്ട്.

സംഘടന പറയുന്നത്: ഇന്ത്യയിൽ കഴിഞ്ഞ വർഷം ക്രിസ്ത്യാനികൾക്കെതിരെ 1,198 അക്രമ സംഭവങ്ങൾ നടന്നതായി തെളിഞ്ഞിട്ടുണ്ട്. അതിനു മുൻപുള്ള വർഷത്തേക്കാൾ 157% വർധന. ഇന്ത്യൻ ക്രിസ്ത്യാനികൾ വൻ തോതിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് ബി ജെ പിയുടെ സർക്കാർ നേതാക്കൾ തന്നെ പ്രചരിപ്പിക്കുന്നതു കൊണ്ടാണിത്.

അങ്ങിനെയൊരു പ്രചാരണം ഉണ്ടെങ്കിലും സർക്കാർ നടത്തിയ ജനസംഖ്യാ പഠന റിപ്പോർട്ട് തന്നെ കാണിക്കുന്നത് ക്രിസ്ത്യാനികളുടെ ജനസംഖ്യ 75 വർഷത്തിനിടയിൽ കൂടിയിട്ടില്ല എന്നാണ്. ഇന്ത്യയിൽ 2000 വർഷം കഴിഞ്ഞിട്ടും ക്രിസ്ത്യാനികൾ 2.4% മാത്രമേയുള്ളുവെന്നു പറയുന്നത് ഈ സർക്കാർ തന്നെ.  കണക്കുകൾ തെറ്റാണെന്നു ആർ എസ് എസ് പറയുന്നുണ്ട്. പക്ഷെ അവരുടെ തന്നെ സർക്കാറിന്റെ രേഖകളിൽ അങ്ങിനെയല്ല കാണുന്നത്.

ഇത്തരം അക്രമങ്ങളിൽ നഷ്ടം കണക്കാക്കുന്നത് 100 മില്യൺ ഡോളറാണ്.

ഇവിടെയുമുണ്ട്, സൂക്ഷിക്കുക  

അമേരിക്കയിൽ ഹിന്ദുത്വ തീവ്രവാദികളുടെ സെല്ലുകൾ പതുങ്ങി കിടപ്പുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. അവർ പ്രവർത്തിക്കുന്നത് ഹിന്ദു മതവിശ്വാസവും സംസ്‌കാരവും ഉയർത്തിപ്പിടിക്കുകയും വ്യാപാര-വിപണന രംഗങ്ങളിൽ സഹായം നൽകുകയും ചെയ്യുന്ന സംഘടനകൾ എന്ന പരിവേഷത്തിലാണ്. നികുതി കൊടുക്കാതെ പണം പിരിക്കാൻ അവർക്കു സൗകര്യം കിട്ടുന്നു. ആ പണം ഇന്ത്യയിലേക്ക് അയക്കുന്നത് അവിടെ മത ഭീകരവാഴ്ച നടപ്പാക്കാനാണ്.

പുതിയ തലമുറയിൽ പെട്ട ഇന്ത്യൻ അമേരിക്കൻ പൗരന്മാരുടെ ഇടയിൽ ഇവർ തീവ്രവാദം വളർത്തുന്നു. പ്രമുഖ പൊതു ചർച്ചകളിൽ ഇവരെ തുറന്നു കാട്ടണം. നീതിന്യായ വകുപ്പ് (ഡി ഓ ജെ), നിയമപാലകർ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തുകയും വേണം.

ഈ സംഘടനകൾ ഇന്ത്യയിൽ പ്രശ്‌നമുണ്ടാക്കുന്നു എന്നതിലുപരി അവർ ഒരു അമേരിക്കൻ പ്രശ്‌നമായി വളർന്നിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. “അവർ അമേരിക്കയുടെ പ്രശാന്തമായ സമൂഹത്തിൽ തീവ്രവാദ ശ്രുംഖല രൂപപ്പെടുത്തുകയാണ്.”

US Christians warn against Hindu radicals in the country

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular