Saturday, April 20, 2024
HomeUSAമൂന്നാം തവണയും ഗ്രാമി പുരസ്കാരം സ്വന്തമാക്കി ഇന്ത്യന്‍ ഗായകന്‍ റിക്കി കെജ്

മൂന്നാം തവണയും ഗ്രാമി പുരസ്കാരം സ്വന്തമാക്കി ഇന്ത്യന്‍ ഗായകന്‍ റിക്കി കെജ്

ലോസ് ആഞ്ജലസ്‌: ഗ്രാമി അവാര്‍ഡിന് അര്‍ഹനായി ഇന്ത്യന്‍ ഗായകന്‍ റിക്കി കെജ്. മൂന്നാം തവണയാണ് അദ്ദേഹത്തിന് ഗ്രാമി പുരസ്കാരം ലഭിക്കുന്നത്.

സ്കോട്ടിഷ്-അമേരിക്കന്‍ റോക്ക് ഗായകന്‍ സ്റ്റുവര്‍ട്ട് കോംപ്ലാന്‍ഡിനൊപ്പം ഡിവൈന്‍ ടൈഡ്സ് എന്ന ആല്‍ബത്തിയിരുന്നു റിക്കി കെജ് പുരസ്കാരം നേടിയത്. മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആല്‍ബത്തിനായിരുന്നു പുരസ്കാരം.

റിക്കി കെജ് 2015 ലാണ് സ്റ്റുവര്‍ട്ട് കോംപ്ലാന്‍റിനൊപ്പം തന്‍റെ ആദ്യ ഗ്രാമി അവാര്‍ഡ് സ്വന്തമാക്കുന്നത്. വിന്‍ഡ്സ് ഓഫ് സംസാര എന്ന ആല്‍ബത്തിനാണ് പുരസ്കാരം ലഭിച്ചത്. 2022 ല്‍ 64-ാമത് ഗ്രാമിയില്‍ മികച്ച ന്യൂ എജ് വിഭാഗത്തിലാണ് രണ്ടാമത്തെ അവാര്‍ഡ് നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular