Saturday, July 27, 2024
HomeKeralaയത്‌നം പദ്ധതിയില്‍ വിവിധ മത്സരപരീക്ഷാ പരിശീലനത്തിന് ധനസഹായം

യത്‌നം പദ്ധതിയില്‍ വിവിധ മത്സരപരീക്ഷാ പരിശീലനത്തിന് ധനസഹായം

പാലക്കാട് : സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കായി വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് യത്‌നം പദ്ധതിയിലുള്‍പ്പെടുത്തി ധനസഹായം നല്‍കുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ സാമൂഹിക-വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് വിവിധ തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സര്‍വീസ്, ആര്‍.ആര്‍.ബി, യു.ജി.സി/നെറ്റ്/ജെ.ആര്‍.എഫ്, സി.എ.റ്റി/എം.എ.റ്റി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കാണ് ധനസഹായം അനുവദിക്കുക. വിവിധ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന ആറ്മാസത്തെ പരിശീലനത്തിന് 6000 രൂപയും, ഒരു വര്‍ഷത്തേക്ക് പരമാവധി 40000 രൂപയുമാണ് അനുവദിക്കുക. പരിശീലനാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്റിനത്തില്‍ 2000 രൂപ പരമാവധി 10 മാസത്തേക്ക് നല്‍കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി 10 നകം സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505791.
RELATED ARTICLES

STORIES

Most Popular