Saturday, July 27, 2024
HomeKeralaവാഹനാപകടത്തെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു; പ്രതികള്‍ അറസ്റ്റില്‍

വാഹനാപകടത്തെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു; പ്രതികള്‍ അറസ്റ്റില്‍

ത്തേരി: വാഹനാപകടത്തെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു. എ എസ് ഐയ്ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.

പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. വയനാട് ബത്തേരിയില്‍ ഇന്നലെ രാത്രി പത്ത് മണിയോടുകൂടിയാണ് വാഹനാപകടം ഉണ്ടായത്.

തുടര്‍ന്ന് നാട്ടുകാരും അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായി.വിവരമന്വേഷിക്കാനായിട്ടാണ് ബത്തേരി പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് യുവാക്കള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ബത്തേരി സ്വദേശികളായ രഞ്ജു, കിരണ്‍ ജോയി, ധനുഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

RELATED ARTICLES

STORIES

Most Popular