Friday, March 24, 2023
HomeIndiaമരിച്ചയാള്‍ തിരിച്ചുവന്നു ദിവസങ്ങള്‍ക്കു ശേഷം; പരേതനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തിന്

മരിച്ചയാള്‍ തിരിച്ചുവന്നു ദിവസങ്ങള്‍ക്കു ശേഷം; പരേതനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തിന്

പാര്‍ഘര്‍ : മഹാരാഷ്ട്രയില്‍ മരിച്ചതായി കുടുംബം സ്ഥിരീകരിച്ച്‌ പിന്നീട് സംസ്കാരവും കഴിഞ്ഞ 60കാരനെ ജീവനോടെ കണ്ടെത്തി.

മഹാരാഷ്ട്രയിലെ പാല്‍ഘറിലെ ഒരു അഗതിമന്ദിരത്തിലാണ് 60 കാരനെ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ഇദ്ദേഹം. മരിച്ചുവെന്ന് സ്ഥിരീകരിച്ചതിനു ശേഷം ഇയാള്‍ സുഹൃത്തുമായി നടത്തിയ വിഡിയോ ചാറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കുടുംബം ആരുടെ മൃതദേഹമാണ് കുഴിച്ചിട്ടതെന്ന് തിരിച്ചറിയാന്‍ പൊലീസ് ശ്രമം തുടങ്ങി. വിഡിയോ പ്രചരിച്ചതോടെയാണ് ഒരാള്‍ ഇതിലുള്ളത് കഴിഞ്ഞ ദിവസം മരിച്ച തന്റെ സഹോദരന്‍ റഫീഖ് ശൈഖ് ആണെന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. റഫീഖ് ശൈഖിനെ രണ്ടുമാസം മുമ്ബ് കാണാതായിരുന്നു. ഇതു സംബന്ധിച്ച്‌ കുടുംബം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

ജനുവരി 29ന് ബോയ്സര്‍, പാല്‍ഘര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഇത് ശൈഖ് ആണെന്ന് കരുതി സംസ്കരിക്കുകയായിരുന്നു.

എന്നാല്‍ വിഡിയോ വൈറലായതിനു ശേഷമാണ് സത്യം അന്വേഷിക്കാന്‍ പൊലീസ് രംഗത്തുവന്നത്. വീടുവിട്ട് കുറച്ചു മാസങ്ങള്‍ക്ക് മുമ്ബ് പാര്‍ഘറിലെ ഒരു അഗതി മന്ദിരത്തില്‍ താമസിക്കുകയാരുന്നു ശൈഖ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular