Friday, April 19, 2024
HomeKeralaആത്മഹത്യക്ക് ശ്രമിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് നേരെ പീഡനശ്രമം; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

ആത്മഹത്യക്ക് ശ്രമിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് നേരെ പീഡനശ്രമം; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

തൃശൂര്‍: ആത്മഹത്യക്ക് ശ്രമിച്ച്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് നേരെ പീഡനശ്രമമുണ്ടായ സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.
വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
യുവതിയെ ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ ശ്രീനാരായണപുരം സ്വദേശി ദയാലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അത്യാസന്ന നിലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ദ ചികിത്സക്കായാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular