Friday, April 19, 2024
HomeEditorial"ഞാന്‍ ഭാഗ്യവാനാണ്, എഴുന്നേറ്റു നടക്കാന്‍ കഴിയും, അതൊരു വലിയ ആക്രമണമായിരുന്നു" സല്‍മാന്‍ റുഷ്ദി

“ഞാന്‍ ഭാഗ്യവാനാണ്, എഴുന്നേറ്റു നടക്കാന്‍ കഴിയും, അതൊരു വലിയ ആക്രമണമായിരുന്നു” സല്‍മാന്‍ റുഷ്ദി

“ഞാന്‍ ഭാഗ്യവാനാണ്. ശരിക്കും നന്ദിപറയാന്‍ ആഗ്രഹിക്കുകയാണ്,എനിക്ക് എഴുന്നേറ്റു നടക്കാന്‍ കഴിയും. ഞാന്‍ സുഖമായിരിക്കുന്നുവെന്ന് പറയുമ്ബോള്‍, എെന്‍റ ശരീരം നിരന്തരം പരിശോധിക്കേണ്ടതുണ്ട്.

അതൊരു വലിയ ആക്രമണമായിരുന്നു, ” ബുക്കര്‍ പ്രൈസ് ജേതാവ് സല്‍മാന്‍ റുഷ്ദിയുടെ വാക്കുകളാണിത്.

75 കാരനായ എഴുത്തുകാരന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 12 ന് ന്യൂയോര്‍ക്കിലെ ചൗതൗക്വാ ഇന്‍സ്റ്റിറ്റ്യൂഷനില്‍ പ്രഭാഷണം നടത്തുമ്ബോള്‍ ഒരാള്‍ സ്റ്റേജിലേക്ക് ഓടികയറി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷമുള്ള തന്റെ ആദ്യ അഭിമുഖമാണിപ്പോള്‍ പുറത്ത് വന്നത്. തന്റെ മക്കളായ സഫറും മിലനും ഉള്‍പ്പെടെ തന്നെ പിന്തുണച്ചവരോടുള്ള നന്ദിയാണ് മനസില്‍ നിറഞ്ഞുകിടക്കുന്നതെന്ന് റുഷ്ദി `ദി ന്യൂയോര്‍ക്കര്‍’ മാസികയോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular