Saturday, April 20, 2024
HomeKeralaവീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

കോഴിക്കോട് : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് സാമൂഹികവിരുദ്ധര്‍ കത്തിച്ചു. പുതുപ്പാടി ചെറുപ്ലാട് വനഭൂമിയില്‍ താമസിക്കുന്ന ഇരുമ്ബന്‍ മുഹമ്മദലിയുടെ ഹീറോ ഗ്ലാമര്‍ ബൈക്കാണ് വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള പെരുമ്ബള്ളി അങ്ങാടിയില്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അയല്‍വാസി പെരുമ്ബള്ളി ചെറുപ്ലാട് ഫൈസല്‍ എന്ന 49-കാരനെ താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. 2019ല്‍ മുഹമ്മദലിയുടെ വീടിനുനേരെയും ആക്രമണമുണ്ടായിരുന്നു. ലഹരിമാഫിയക്കെതിരെ പ്രതികരിച്ചതിനാണ് തന്നെ ചിലര്‍ ആക്രമിക്കുന്നതെന്ന് മുഹമ്മദലി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular