Friday, March 24, 2023
HomeEditorialവിപണിയില്‍ വന്‍ നേട്ടവുമായി സാംസങ് എസ്23; 24 മണിക്കൂറില്‍ തന്നെ 1400 കോടിയുടെ ബുക്കിങ്‌

വിപണിയില്‍ വന്‍ നേട്ടവുമായി സാംസങ് എസ്23; 24 മണിക്കൂറില്‍ തന്നെ 1400 കോടിയുടെ ബുക്കിങ്‌

വിപണിയില്‍ വന്‍ നേട്ടവുമായി സാംസങ് എസ്23. ദിവസങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ച ഫോണിന്റെ ബുക്കിങ് തുടങ്ങി ആദ്യ 24 മണിക്കൂറില്‍ തന്നെ 1400 കോടി രൂപയ്ക്കുള്ള 1.4 ലക്ഷം ഹാന്‍ഡ്‌സെറ്റുകളാണ് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.

ഗ്യാലക്സി എസ് 23 സീരീസിന്റെ ഇന്ത്യയിലെ ലോഞ്ച് വില 75,000 മുതല്‍ 1.55 ലക്ഷം രൂപ വരെയാണ്. ഫെബ്രുവരി 23 വരെ ഗ്യാലക്സി എസ് 23 ഹാന്‍ഡ്‌സെറ്റുകളുടെ പ്രീ-ബുക്കിങ് തുടരും.

ഗ്യാലക്സി എസ് 22 നെ അപേക്ഷിച്ച്‌ ഗ്യാലക്സി എസ് 23 ന്റെ പ്രീ-ബുക്കിങ് ഏകദേശം ഇരട്ടിയാണെന്ന് സാംസങ് ഇന്ത്യ, മൊബൈല്‍ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പുല്ലന്‍ പിടിഐയോട് വ്യക്തമാക്കി. ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏകദേശം 1.4 ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ പ്രീ-ബുക്ക് ചെയ്തു. ഇത് മുന്‍ പതിപ്പായ ഗ്യാലക്സി എസ് 22 നേക്കാള്‍ ഏകദേശം രണ്ട് മടങ്ങാണ്. ശരാശരി ഒരു ലക്ഷം രൂപ വിലയുള്ള ഹാന്‍ഡ്‌സെറ്റുകളാണ് അതിവേഗത്തില്‍ ബുക്കിങ് നടക്കുന്നത്.

ഗ്യാലക്‌സി എസ് 23 സീരീസ് ഫോണുകള്‍ നോയിഡ പ്ലാന്റില്‍ നിര്‍മിക്കുമെന്ന് കമ്ബനി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പഴയ ഗ്യാലക്സി എസ് സീരീസ് സ്മാര്‍ട് ഫോണുകള്‍ വിയറ്റ്നാം ഫാക്ടറിയില്‍ നിര്‍മിച്ച്‌ ഇന്ത്യയില്‍ വില്‍ക്കുകയാണ് ചെയ്തിരുന്നത്. 12 മെഗാപിക്‌സല്‍ മുതല്‍ 200 മെഗാപിക്‌സല്‍ വരെയുള്ള സെന്‍സറുകളുള്ള അഞ്ച് ക്യാമറകളുമായാണ് എസ്23 ഫോണ്‍ എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular