Wednesday, May 8, 2024
HomeGulfറൊണാള്‍ഡോക്ക് പിന്നാലെ കൂടുതല്‍ ലോകതാരങ്ങള്‍ എത്തിയേക്കുമെന്ന് സൗദി ഫുട്ബാള്‍ മേധാവി

റൊണാള്‍ഡോക്ക് പിന്നാലെ കൂടുതല്‍ ലോകതാരങ്ങള്‍ എത്തിയേക്കുമെന്ന് സൗദി ഫുട്ബാള്‍ മേധാവി

റിയാദ് : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കോ മറ്റേതെങ്കിലും കളിക്കാരനോ വേണ്ടിയുള്ള സൗദി ക്ലബുകളുടെ കരാറുകളിലെ സാമ്ബത്തിക ഇടപാടില്‍ ഇടപെട്ടിട്ടില്ലെന്ന് സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ (സാഫ്) പ്രസിഡന്‍റ് യാസിര്‍ അല്‍ മിസ്ഹല്‍ വ്യക്തമാക്കി.

പോര്‍ച്ചുഗീസ് അന്താരാഷ്ട്ര താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍-നസ്‌ര്‍ ക്ലബ് പ്രവേശത്തിന് പിന്നാലെ ലോക താരങ്ങളുടെ മറ്റ് ക്ലബുകളുമായുള്ള കാരാറുകള്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. റൊണാള്‍ഡോയുടെ വരവ് തീര്‍ച്ചയായും സൗദി ലീഗിന് മുതല്‍ക്കൂട്ടായിരിക്കുമെന്നും തുടര്‍ന്ന് വലിയ ഡീലുകള്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഫിഫ ക്ലബ് ലോകകപ്പില്‍ സെമി ബര്‍ത്ത് ഉറപ്പാക്കാന്‍ മൊറോക്കോയുടെ വൈദാദ് കാസബ്ലാങ്കയ്‌ക്കെതിരെ അല്‍-ഹിലാല്‍ നേടിയ വിജയത്തെ പരാമര്‍ശിച്ച്‌, ഏഷ്യന്‍ ചാമ്ബ്യന്‍മാരായ അല്‍ ഹിലാല്‍ സെമിഫൈനലുകളിലും ഫൈനലുകളിലും വിജയം തുടരുമെന്ന് അല്‍-മിസ്‌ഹല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ക്ലബ് ലോകകപ്പില്‍ പങ്കെടുക്കുന്നവരെ കുറിച്ച്‌ സ്പാനിഷ് അല്ലെങ്കില്‍ ബ്രസീലിയന്‍ ഫുട്ബാള്‍ ഫെഡറേഷനുകള്‍ സംസാരിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല. എന്നാല്‍ അല്‍-ഹിലാല്‍ ക്ലബിന് പിന്തുണ നല്‍കാന്‍ സാഫ് തയാറാണ്. സൗദി ഫുട്ബാളിനുള്ള ബഹുമതിയാണതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശത്ത് രാജ്യത്തെ പ്രതിനിധീകരിക്കുന്ന മുന്‍നിര ക്ലബ്ബായി അല്‍ ഹിലാല്‍ മാറിയെന്ന് അല്‍ മിസ്ഹല്‍ അഭിപ്രായപ്പെട്ടു. ക്ലബ് ലോകകപ്പില്‍ ബ്രസീലിെന്‍റ ഫ്ലെമെംഗോയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിലേക്ക് ടീം യോഗ്യത നേടിയതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച ടാംഗിയറില്‍ നടക്കാനിരിക്കുന്ന ഫ്ലെമെംഗോയ്‌ക്കെതിരായ സെമിഫൈനലില്‍ അല്‍-ഹിലാലിനെ പിന്തുണയ്ക്കുന്നതിനാണ് താന്‍ മൊറോക്കോയിലേക്ക് പോകുന്നതെന്ന് സാഫ് പ്രസിഡന്‍റ് പറഞ്ഞു.

അല്‍ ഹിലാല്‍ മിഡ്ഫീല്‍ഡര്‍ മുഹമ്മദ് കാനോയ്‌ക്കെതിരായ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട്, താരത്തിെന്‍റ പങ്കാളിത്തത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതായി അല്‍ മിസ്‌ഹല്‍ പറഞ്ഞു, എന്നാല്‍ സാഫ് അച്ചടക്ക സമിതി ഇത് പരിശോധിക്കുകയും പങ്കാളിത്തം സാധുവാണെന്ന് വ്യക്തമാക്കുകയും ചെയ്തു. കേസ് ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. ജുഡീഷ്യറിയുടെ മുമ്ബാകെയാണ് വിഷയമുള്ളത്. ജുഡീഷ്യല്‍ അധികൃതരുടെ തീര്‍പ്പ് മാനിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular