Friday, April 19, 2024
HomeIndiaനിർണായക പ്രഖ്യാപനങ്ങളുമായി ആർബിഐ

നിർണായക പ്രഖ്യാപനങ്ങളുമായി ആർബിഐ

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി തുടർച്ചയായ ഏഴാമത്തെ യോ​ഗത്തിന് ശേഷവും പ്രധാന പലിശനിരക്കുകളിൽ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചു. ആർബിഐയുടെ ധനനയ നിലപാട് അക്കോമൊഡേറ്റീവ് ആയി തുടരും.

കൊറോണ വൈറസുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾക്കിടയിൽ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിനായി പലിശ നിരക്കുകളും ധനനയ നിലപാടും മാറ്റമില്ലാതെ തുടരുന്നതാണ് അഭികാമ്യമെന്ന് ധനനയ സമിതി വിലയിരുത്തി.

മുംബൈയിൽ നടന്ന സമിതിയുടെ മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും യഥാക്രമം നാല് ശതമാനവും 3.35 ശതമാനവുമായി മാറ്റമില്ലാതെ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികന്ത ദാസ് പ്രസ്താവനയിൽ പറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം 9.5 ശതമാനമായി നിലനിർത്തി. ഇതേ കാലയളവിൽ ചില്ലറ പണപ്പെരുപ്പം നേരത്തെ കണക്കാക്കിയിരുന്ന 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി ഉയരുമെന്നും കേന്ദ്ര ബാങ്ക് അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular