Saturday, May 4, 2024
HomeUSAഅലിഗഡ് അലുംനൈ അസ്സോസിയേഷൻ സർ സയ്യദ് ഡേ

അലിഗഡ് അലുംനൈ അസ്സോസിയേഷൻ സർ സയ്യദ് ഡേ

ഹൂസ്റ്റൺ ∙ അലിഗഡ് മുസ്‍ലിം സർവകലാശാല പൂർവ്വ വിദ്യാർഥി സംഘടനയായ അലിഗഡ് അലുംമ്നി അസ്സോസിയേഷൻ ഒക്ടോബർ 17 ഞായറാഴ്ച സൂം പ്ലാറ്റ്ഫോം വഴി സർ സയ്യദ് ഡെ  2021 ആഘോഷിക്കുന്നു.

അലിഗഡ് മുസ്ലിം സർവ്വകലാശാല സ്ഥാപകനായ സയ്യദ് അഹമ്മദ് ഖാൻ 1817 ഒക്ടോബർ 17ന് ഡൽഹിയിൽ ജനിച്ചു. മുസ്ലിം  സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ച മഹാനായ വ്യക്തിയായിരുന്നു സർ സയ്യദ്.

Sir Syed Day Oct 17 2021

ഒക്ടോബർ 17 ഞായറാഴ്ച വൈകിട്ട് 7.45 ന് ആരംഭിക്കുന്ന ചടങ്ങിൽ ചീഫ് ഗസ്റ്റായി എത്തുന്നത് ഇസ്ലാമിനെ കുറിച്ചും  ഇന്ത്യൻ മുസ്ലിമുകളെ കുറിച്ചും അഗാധ പാണ്ഡിത്യമുള്ള പ്രഫ. അക്ക്തറുൾ വാസിയാണ്. ഗസ്റ്റ് ഓഫ് ഹൊണർ കമ്മ്യൂണിക്കേഷൻസ് ശാസ്ത്രജ്ഞനും കോളംമ്നിസ്റ്റും എഴുത്തുകാരനുമായ പ്രഫ. ഷാഫി ക്വദ്വായാണ്.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർഥികളും അഭ്യുദയകാംഷികളും പങ്കെടുത്ത പരിപാടി വിജയിപ്പിക്കണമെന്ന് സംഘടനാ സെക്രട്ടറി ഷാ ഫൈസൽ ഖാൻ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്   amualumnihouston@gmail.com മായി ബന്ധപ്പെടണമെന്നു സെക്രട്ടറി അഭ്യർഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular