Friday, May 3, 2024
HomeUSAഡാലസ് സിറ്റി ഒക്ടോബർ ഹിന്ദു പൈതൃക മാസമായി ആചരിക്കുന്നു

ഡാലസ് സിറ്റി ഒക്ടോബർ ഹിന്ദു പൈതൃക മാസമായി ആചരിക്കുന്നു

ഡാളസ് ∙ ഡാലസ് സിറ്റി ഒക്ടോബർ മാസം ഹിന്ദു പൈതൃക മാസം (HINDU HERITAGE MONTH) ആയി ആചരിക്കുന്നു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഡാലസ് സിറ്റി മേയർ എറിക്ക് ജോൺസൻ പുറത്തുവിട്ടു.

വേൾഡ് ഹിന്ദൂസ് കൗൺസിൽ ഓഫ് അമേരിക്ക ഒക്ടോബർ മാസം ഹിന്ദു ഹെറിറ്റേജ് മാസമായി ആചരിക്കുന്നതിനു ഐക്യദാർഢ്യം  പ്രഖ്യാപിച്ചാണ് ഡാലസ് സിറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തത്.

dallas-hindu-heritage-month-2

ഹിന്ദുക്കൾ ധാരാളമായി തിങ്ങി പാർക്കുന്ന ഡാളസ്സിൽ അവർ സമൂഹത്തിന് നൽകിയ വിലയേറിയ സംഭാവനകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതു ഈ മാസം പ്രത്യേകമായി വേർതിരിച്ചിരിക്കുകയാണ്.

അമേരിക്കയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഹൈന്ദവ വിശ്വാസസമൂഹം നിലനിൽക്കുന്ന ഫാമിലി വാല്യൂസും, വിദ്യാഭ്യാസ രംഗത്ത് അവർ നൽകിയിരിക്കുന്ന വിലമതിക്കാനാവാത്ത സംഭാവനകൾ, പ്രഫഷണൽ കോൺട്രിബ്യൂഷൻ എന്നിവ ഈ മാസം പ്രത്യേകം ആദരിക്കപ്പെടും.

ഹിന്ദു ആഘോഷങ്ങളായ നവരാത്രി, ദീവാളി, ദുർഗാപൂജ തുടങ്ങിയ മൂന്നു പ്രധാന ഉത്സവങ്ങൾ ഒക്ടോബർ മാസമാണ് നടക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ പാർക്കുന്ന ഹൈന്ദവ വിശ്വാസികൾ ഡാലസ് സിറ്റിയുടെ തീരുമാനത്തിൽ അഭിമാനിക്കുകയും സംതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദു സംഘടനകൾ സിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular