Wednesday, May 1, 2024
HomeEditorial'ഐ ആം നോട്ട് സിംഗിള്‍'...പ്രണയദിനത്തില്‍ കാമുകിക്കൊപ്പമുളള ചിത്രം പങ്കുവച്ച്‌ കാളിദാസ് ജയറാം

‘ഐ ആം നോട്ട് സിംഗിള്‍’…പ്രണയദിനത്തില്‍ കാമുകിക്കൊപ്പമുളള ചിത്രം പങ്കുവച്ച്‌ കാളിദാസ് ജയറാം

പ്രമുഖ മലയാളം – തമിഴ് ചലച്ചിത്രനടന്‍ ജയറാമിന്റെയും മുന്‍കാല മലയാള നടി പാര്‍വ്വതിയുടെയും മകനാണ് കാളിദാസ് ജയറാം.

മാളവിക ജയറാം സഹോദരിയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കാളിദാസ്. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രങ്ങളിലെ അഭിനയ മികവിന് 2003-ലെ മികച്ച ബാലനടനുള്ള കേരള സര്‍ക്കാര്‍ ചലച്ചിത്രപുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരവും കാളിദാസ് നേടി.

കൊച്ചു കൊച്ചു സന്തോഷങ്ങള്‍,യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,എന്‍്റെ വീട് അപ്പൂന്‍്റേം ,പൂമരം,മിസ്റ്റര്‍ & മിസിസ് റൗഡി,അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ,ഹാപ്പി സര്‍ദാര്‍ ,ജാക്ക് & ജില്‍ തുടങ്ങിയ ചിത്രങ്ങളിലും കാളിദാസ് നായകനായി അഭിനയിച്ചിരുന്നു. തുടര്‍ന്ന് ഇതരഭാഷകളിലും നടനായി തിളങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ കാളിദാസ് സജീവമാണ്. ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവയ്കക്കാറുണ്ട്. ഈയിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ പ്രണയിനി തരിണിയെ പരിചയപ്പെടുത്തിയിരുന്നു2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി കാളിദാസിന്റെ അടുത്ത സുഹൃത്തുകൂടിയാണ്. കാളിദാസിനും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ, കാളിദാസ് പങ്കിട്ട ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് ഫെബ്രുവരി 14, പ്രണയദിനം…പ്രണയിക്കുന്നവരുടെ ദിനത്തില്‍ കാളിദാസ് ഇന്‍സ്റ്റാഗ്രാമിലൂടെ തരിണിയ്‌ക്കൊപ്പമുളള ചിത്രം പങ്കിട്ടിരിക്കുന്നത്. ചിത്രത്തില്‍ ‘finally i am not single’എന്നാണ് കുറിച്ചത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ലൈക്കും കമന്റും ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular