Thursday, April 25, 2024
HomeKeralaപടക്കം പൊട്ടിച്ച്‌ എടിഎം തകര്‍ത്ത് മോഷണശ്രമം; അലാറം മുഴങ്ങി; പണി പാളി

പടക്കം പൊട്ടിച്ച്‌ എടിഎം തകര്‍ത്ത് മോഷണശ്രമം; അലാറം മുഴങ്ങി; പണി പാളി

പാലക്കാട് : മണ്ണാര്‍ക്കാട് എളുമ്ബലാശ്ശേരിയില്‍ എടിഎം പടക്കം ഉപയോഗിച്ച്‌ തകര്‍ത്ത് മോഷണശ്രമം. പക്ഷേ പണം എടുക്കാനുള്ള ശ്രമം നടന്നില്ല.

അലാറം മുഴങ്ങിയതോടെ ബാങ്ക് അധികൃതര്‍ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഇതോടെ മോഷണ ശ്രമം പാളി. ചൊവ്വാഴ്ച രാവിലെ നാല് മണിയോടെ ആണ് സംഭവം.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നീല ഷര്‍ട്ട് ധരിച്ച മുഖം മറച്ച ആളാണ് എടിഎമ്മിന്‍റെ സൈഡില്‍ പടക്കം വച്ച്‌ പൊട്ടിച്ചത്. മാനേജരുടെ സന്ദേശം ലഭിച്ച പൊലീസ് കൃത്യ സമയത്ത് എത്തിയതിനാല്‍ മോഷ്ടാവിന് പണം അപഹരിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular