Thursday, May 2, 2024
HomeUSAഡാലസ് സെന്റ് പോൾസ് കർഷകശ്രീ അവാർഡ് അലക്സ് അബ്രഹാമിന്

ഡാലസ് സെന്റ് പോൾസ് കർഷകശ്രീ അവാർഡ് അലക്സ് അബ്രഹാമിന്

ഡാലസ് ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമാ പാരിഷ് മിഷൻ ഈ വർഷത്തെ കർഷകശ്രീ അവാർഡിന് അലക്സ് അബ്രഹാമിനെ തിരഞ്ഞെടുത്തു. ഒക്ടോബർ 4 ഞായറാഴ്ച വൈകിട്ട് നടന്ന പ്രത്യേക ചടങ്ങിൽ ഇടവക വികാരി റവ. മാത്യൂസ് ജോസഫ് അലക്സ് അബ്രഹാമിന് അവാർഡ് നൽകി ആദരിച്ചു.

 

alex-karshakasree-2

പ്രത്യേക ജൂറിയാണ് കർഷകശ്രീ അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് സെക്രട്ടറി റോബിൻ ചേലങ്കരി പറഞ്ഞു. കെ. എസ്. മാത്യു(സീനിയർ മെമ്പർ) ആശംസകൾ നേർന്നു.ഫോർന്നി സിറ്റിയിൽ വീടിനു ചുറ്റും മനോഹരമായി കൃഷിതോട്ടം വച്ചുപിടിപ്പിച്ചിട്ടുള്ളത് പ്രത്യേകം ആകർഷകമാണ്. ആപ്പിൾ, മുന്തിരി, പയറ്, കുമ്പളങ്ങ, ചേന, പാവക്കാ, ചുവന്നുള്ളി, മുരിങ്ങക്കാ, വെണ്ടക്കായ, തക്കാളി തുടങ്ങിയ എല്ലാ കാർഷിക വിഭവങ്ങളും ഇവിടെ സുലഭമായി വളരുന്നു.

 

ഞാനും ഭാര്യയും കുഞ്ഞുങ്ങളും കൃഷി വളരെ ഇഷ്ടപ്പെടുന്നു. തന്റെ എല്ലാ വിജയങ്ങൾക്കും പുറകിൽ ഭാര്യ റജിയും(REJI), മക്കളായ കെസ്സിയ, കിരൺ, അരുൺ എന്നിവരുടെ നിർലോഭമായ സഹകരണം ഉണ്ടായിരുന്നതായി അലക്സ് അബ്രഹാം പറഞ്ഞു.

alex-karshakasree-3

തികച്ചും പ്രകൃതി ദത്തമായ വളങ്ങൾ മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. തനിക്ക് ലഭിച്ച കാർഷീകാദായങ്ങളുടെ വലിയൊരു പങ്ക് ദേവാലയത്തിൽ സമർപ്പിക്കുന്നതിനും അലക്സ് തയാറായിട്ടുണ്ട്. എല്ലാ അനുഗ്രഹങ്ങളുടേയും പുറകിൽ ദൈവീക കൃപ ഉണ്ടെന്ന് പൂർണ്ണമായും വിശ്വസിക്കുന്ന വ്യക്തിയാണ് അലക്സ് അബ്രഹാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular