Thursday, March 28, 2024
HomeGulfയു എ ഇ കണ്യാർകളി മേള 19 ന് അജ്മാനിൽ.

യു എ ഇ കണ്യാർകളി മേള 19 ന് അജ്മാനിൽ.

അഞ്ചാമത് ഇന്റർനാഷണൽ കണ്യാർകളി മേള ‘വിശ്വമയം 2023’ ഫെബ്രുവരി 19 ന് അജ്‌മാനിലെ വിന്നേഴ്സ് ക്ലബ്ബിൽ വെച്ച് നടക്കും  രാവിലെ കേളികൊട്ടോടെ ആരംഭിക്കുന്ന മേളയിൽ പതിനഞ്ചോളാം ദേശങ്ങളെ പ്രതിനിധീകരിച്ചു പൊറാട്ട് വേഷങ്ങൾ അരങ്ങേറും.

നാട്ടിൽനിന്നും വിദേശത്തുനിന്നുമുള്ള നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന ഈ നാടൻകലാമേളയ്ക്കു ഇത്തവണ നേതൃത്വം കൊടുക്കുന്നത് പ്രശസ്ത കണ്യാർകളി ആശാൻ ദാമോദരൻ കൊങ്ങശ്ശേരി ആണ്.

കുട്ടികളുടെയും വനിതകളുടെയും വേഷങ്ങളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. യു എ ഇ യിലുള്ള പാലക്കാടൻ ദേശകൂട്ടായ്മയാണ് മേള സംഘടിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular