ബിബിസി ഓഫീസുകളില്‍ നടക്കുന്ന ആദായനികുതി വകുപ്പ് റെയ്ഡിനെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കിലൂടെ കോഴിക്കഥ പറഞ്ഞാണ് സന്ദീപാനന്ദഗിരിയുടെ പരിഹാസം.
കള്ളപ്പണം വെളുപ്പിക്കലും രാജ്യദ്രോഹവുമാണ് ഫാമുടമയുടെ പേരിലുള്ള പുതിയ കേസ്. നാലുദിവസത്തിനുശേഷം വന്നത് എന്‍ ഐ എ ആയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.(sandeepanandagiri against bbc raid)
കുറിപ്പ് ഇങ്ങനെ:
ഒരിക്കലൊരു കോഴിഫാം നടത്തുന്നയാള്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചു!
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അയാളുടെ ഫാമില്‍ കേന്ദ്ര മൃഗസംരക്ഷണ പക്ഷിപരിപാലന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയകൂട്ടത്തില്‍ കോഴികള്‍ക്ക് ഭക്ഷണമായി എന്താണ് നല്‍കുന്നതെന്ന് ആരാഞ്ഞു.
എന്റെ കോഴികള്‍ സ്വയം ഭക്ഷണം കണ്ടെത്തി നൈസര്‍ഗികമായ ജീവിതം നയിക്കുന്നുവെന്ന് ഫാം ഉടമ മറുപടി പറഞ്ഞു;
കോഴികളെ പട്ടിണിക്കിട്ട് പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഫാം ഉടമക്കെതിരെ കേസ് ചാര്‍ജ് ചെയ്തു.
ആഴ്ചകള്‍ക്ക് ശേഷം ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ വരവുചിലവ് പരിശോധന നടത്തിയകൂട്ടത്തില്‍ കോഴികളുടെ ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫാമുടമ പറഞ്ഞു എന്റെ കോഴികള്‍ എനിക്ക് എന്റെ സ്വന്തം മക്കളെപ്പോലെയാണ് ഞാനവര്‍ക്ക് അണ്ടിപ്പരിപ്പും ബദാം പരിപ്പും കുങ്കുമപ്പുവില്‍ ചേര്‍ത്ത് പൊടിച്ച് നല്‍കുമെന്ന്!
കള്ളപ്പണം വെളുപ്പിക്കലും രാജ്യദ്രോഹവുമാണ് ഫാമുടമയുടെ പേരിലുള്ള പുതിയ കേസ്.
നാലുദിവസത്തിനുശേഷം വന്നത് എന്‍ ഐ എ ആയിരുന്നു.
പഴയ അതേ ചോദ്യത്തിനുത്തരമായി ഫാം ഉടമ പറഞ്ഞു;