Friday, April 19, 2024
HomeKeralaസൂക്ഷിച്ചില്ലെങ്കില്‍ 'പണി കിട്ടുമെന്ന്' സ്വപ്നയ്ക്ക് ശിവശങ്കരന്റെ ഉപദേശം

സൂക്ഷിച്ചില്ലെങ്കില്‍ ‘പണി കിട്ടുമെന്ന്’ സ്വപ്നയ്ക്ക് ശിവശങ്കരന്റെ ഉപദേശം

കൊച്ചി: ലൈഫ് മിഷന്‍ കമ്മിഷന്‍ പരിപാടിയില്‍ കൂടുതല്‍ ഇടപഴകാതെ മാറി നില്‍ക്കാന്‍ സ്വപ്ന സുരേഷിനെ ശിവശങ്കര്‍ ഉപദേശിക്കുന്ന വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെ ഇരുവരും തമ്മിലുള്ള ദുരൂഹമായ ആശയവിനിമയങ്ങള്‍ ഇ.ഡി.

ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. യൂണിടാക് എം.ഡി. കമ്മിഷന്‍ തുക നല്‍കുന്നതിനു തലേന്നായ 2019 ജൂലായ് 31ന് ഉച്ചയ്ക്കുള്ള സന്ദേശത്തില്‍, സ്വപ്നയ്ക്ക് മറ്റൊരു ജോലി ശരിയാക്കാന്‍ തന്നോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി ശിവശങ്കര്‍ പറയുന്നു. പഴയതിലും കുറഞ്ഞ പദവിയിലുള്ള ജോലിയാണെങ്കിലും ഇരട്ടി ശമ്ബളമുണ്ടാകുമെന്നും വ്യക്തമാക്കുന്നുണ്ട്.

മറ്റ് സന്ദേശങ്ങള്‍ :

12.34.16 : ശിവശങ്കര്‍ : അധികം ഇടപെടേണ്ടതില്ല. എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അവര്‍ എല്ലാം നിന്റെ തലയില്‍ കെട്ടിവയ്ക്കുമെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് നീ പോയതെന്ന് വിദേശകാര്യമന്ത്രാലയത്തോട് പറയുകയും ചെയ്യും.

12.34.34: സ്വപ്ന : ഇല്ല

12.34.42: ശിവശങ്കര്‍: ഇപ്രാവശ്യം എല്ലാം സി.സി.ടി.വിയിലുണ്ട്.

12.36 : ശിവശങ്കര്‍: എല്ലാം ക്ളിയര്‍ ആണല്ലോ

12.37 : സ്വപ്ന : സൂക്ഷിക്കണം. ലോക്കല്‍ ഏര്‍പ്പാടുകളെല്ലാം നിങ്ങള്‍ ചെയ്തെന്നേ അവര്‍ പറയൂ.

12.37 : ഇല്ല. ഞാന്‍ ഉറപ്പാക്കാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular