Wednesday, May 8, 2024
HomeKeralaതിരുവനന്തപുരത്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അറസ്റ്റില്‍

തിരുവനന്തപുരത്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അറസ്റ്റില്‍

തിരുവനന്തപുരത്ത് വീട്ടമ്മ ജീവനൊടുക്കിയ (homemaker ends life) സംഭവത്തില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അറസ്റ്റില്‍.

പുലയനാര്‍ക്കോട്ട ആക്കുളം സ്വദേശി അശോകനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ കുന്നം ശ്രീ മഹാദേവര്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആണ്. തുറവിക്കല്‍ അജിത്കുമാറിന്റെ ഭാര്യ എസ്. വിജയകുമാരിയാണ് ജീവനൊടുക്കിയത്.

മരിച്ച വിജയകുമാരിയും, വീടിനടുത്തെ ക്ഷേത്ര ഭാരവാഹികളും തമ്മില്‍ വര്‍ഷങ്ങളായി വസ്തുതര്‍ക്കം നടന്നുവരികയായിരുന്നു. ഫെബ്രുവരി നാലിനുണ്ടായ സംഘട്ടനത്തില്‍ വിജയകുമാരിക്ക് മര്‍ദനമേറ്റ കേസിലാണ് അറസ്റ്റ്.

ഈ ദിവസം അശോകന്‍ ഇവരുടെ പറമ്ബില്‍ ജെ.സി.ബിയുമായി അതിക്രമിച്ചു കയറി സര്‍വ്വേ കല്ല് പിഴുതെറിയുകയായിരുന്നു. ഇതിനുശേഷം വീട്ടമ്മയെ കയ്യേറ്റം ചെയ്തു.

പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടിയില്ലെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. മര്‍ദ്ദനമേറ്റിട്ടും പോലീസ് പ്രതിയെ പിടിക്കാതിരുന്നതില്‍ മനംനൊന്താണ് വിജയകുമാരിയുടെ മരണം എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസിന് നല്‍കാന്‍ ഒരു വോയിസ് മെസ്സേജ് റെക്കോര്‍ഡ് ചെയ്ത ശേഷമാണ് ഇവര്‍ ജീവനൊടുക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular