Friday, April 26, 2024
HomeIndiaആദായ നികുതി വകുപ്പിന്റെ ബിബിസി ഓഫീസുകളിലെ പരിശോധന തുടരുന്നു

ആദായ നികുതി വകുപ്പിന്റെ ബിബിസി ഓഫീസുകളിലെ പരിശോധന തുടരുന്നു

ദായ നികുതി വകുപ്പിന്റെ ബിബിസി ഓഫീസുകളിലെ പരിശോധന മൂന്നാം ദിവസത്തില്‍. പരിശോധന ഇന്ന് അവസാനിച്ചേക്കുമെന്നാണ് വിവരം.നികുതി നല്‍കാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നത്.

എന്നാല്‍ പരിശോധന സംബന്ധിച്ച്‌ ഔദ്യോഗിക പ്രതികരണം മൂന്നാം ദിവസത്തിലും വകുപ്പ് നല്‍കിയിട്ടില്ല.

പരിശോധന കണക്കിലെടുത്ത് വാര്‍ത്താ വിഭാഗത്തിലെ ചില ജീവനക്കാര്‍ മാത്രമാണ് ജോലിക്ക് എത്തുന്നത്.മറ്റുള്ളവരോട് വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തുടരാനാണ് ഇന്നും നിര്‍ദ്ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular