Wednesday, April 24, 2024
HomeEditorialപ്രതീക്ഷിച്ചതിലും നേരത്തെ പൂക്കൾ എത്തി; അമേരിക്കയിൽ വസന്തം ആരംഭിക്കയായി

പ്രതീക്ഷിച്ചതിലും നേരത്തെ പൂക്കൾ എത്തി; അമേരിക്കയിൽ വസന്തം ആരംഭിക്കയായി

വസന്തകാലം എത്തുകയായി, നേരത്തെ.

ഒരു മാസത്തിനപ്പുറമേ വസന്തം വരൂ എന്നായിരുന്നു പ്രവചനം. പക്ഷെ രാജ്യത്തെവിടെയും പൂക്കൾ വിടർന്നു തുടങ്ങി. തെക്കും തെക്കുകിഴക്കും പല ഇടങ്ങളിലും ഏറ്റവും നേരത്തെ പൂക്കാലം വന്നു. മറ്റു പലേടത്തും 40 വർഷത്തിൽ ഏറ്റവും നേരത്തെ വസന്തം എത്തി.

നാഷണൽ ഫെനോളജി നെറ്റ്‌വർക്ക് ആണ് വസന്തത്തിന്റെ വരവ് നിരീക്ഷിക്കുന്നത്. ടെക്സസിലും അര്കാൻസോയിലും പല ഭാഗങ്ങളിലും ഏറ്റവും നേരത്തെ പൂക്കാലം എത്തിയെന്നു അവർ പറയുന്നു. ഏറ്റവും വൈകി എത്തിയത് തെക്കൻ കലിഫോണിയ, അരിസോണ എന്നിവിടങ്ങളിൽ.

നേരത്തെ വസന്തം വന്നതിനു പ്രധാന കാരണം 2023 ആരംഭിച്ചത് ഉയർന്ന ഊഷ്മാവിലാണ് എന്നതു കൊണ്ടാവാം. തെക്കും തെക്കു കിഴക്കും ഏറിയ കൂറും 10 വർഷത്തെ ഏറ്റവും ഉയർന്ന ചൂടാണ്. വടക്കുകിഴക്കും മധ്യ അറ്റ്ലാന്റിക് നഗരങ്ങളിലും ഈ വർഷം റെക്കോഡ് ചൂടിലാണ് തുടങ്ങിയത്.

കാലാവസ്ഥാ മാറ്റം ഇതിലൊരു ഘടകമാണെന്ന് വിദഗ്‌ധർ പറയുന്നു. ചൂട് കൂടുമ്പോൾ കാലാവസ്ഥയും താളം തെറ്റും.

Spring arriving early

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular