Saturday, July 27, 2024
HomeUSAമറ്റൊരു ഇന്ത്യൻ അമേരിക്കൻ കൂടി 2024ൽ മത്സരിച്ചേക്കും: വിവേക് രാമസ്വാമി

മറ്റൊരു ഇന്ത്യൻ അമേരിക്കൻ കൂടി 2024ൽ മത്സരിച്ചേക്കും: വിവേക് രാമസ്വാമി

നിക്കി ഹേലിക്കു പിന്നാലെ മറ്റൊരു ഇന്ത്യൻ അമേരിക്കൻ കൂടി 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവാൻ മത്സരിച്ചേക്കും. 37 വയസുള്ള സമ്പന്നനായ ബിസിനസ് ഉടമ വിവേക് രാമസ്വാമി പറയുന്നത് അദ്ദേഹം അതേപ്പറ്റി ‘ശക്തമായി ചിന്തിക്കുന്നു’ എന്നാണ്.

വർണ വിവേചനത്തിന് എതിരായ ഇടതുപക്ഷ ആശയങ്ങളെ ചെറുക്കുന്ന ബട്ലർ കൗണ്ടി നിവാസി അയോവയിൽ സാദ്ധ്യതകൾ അളന്നു നോക്കുന്നതായാണ് റിപ്പോർട്ട്. ഫോക്സ് ന്യൂസിലെ പതിവ് നിരീക്ഷകനായ അദ്ദേഹം, ഫെബ്രുവരി 23 നു സ്കോട്ട് കൗണ്ടിയിലും ടെസ് മൊയിൻസിലും ആദർശങ്ങളെ കുറിച്ചും വൈജാത്യത്തെ കുറിച്ചും സംസാരിക്കുമെന്നു ട്വീറ്റ് ചെയ്തിട്ടുണ്ട്.

അമേരിക്കക്കാരൻ എന്നാൽ എന്താണ് അർഥമെന്നു തന്റെ തലമുറയിൽ പെട്ടവരോട് ചോദിച്ചാൽ പ്രതികരണം ശൂന്യമായിരിക്കും എന്നാണ് രാമസ്വാമി പറയുന്നത്. ആ ചോദ്യത്തിന്റെ ഉത്തരം നൽകാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 250 വർഷം മുൻപ് ഈ രാജ്യം സ്ഥാപിച്ചപ്പോൾ ഉണ്ടായിരുന്ന ആശയങ്ങൾ പുനരുജ്ജീവിപ്പിക്കും.

മൊത്തം $500 മില്യണിലേറെ ആസ്തിയുള്ള രാമസ്വാമിക്കു പ്രചാരണത്തിന് ആവശ്യമായ വിഭവങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തൽ.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവാൻ ഡൊണാൾഡ് ട്രംപും നിക്കി ഹേലിയുമാണ് ഇപ്പോൾ രംഗത്തുള്ളത്. ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് രംഗപ്രവേശം ചെയ്താൽ കരുത്തനായ മറ്റൊരു സ്ഥാനാർഥി കൂടിയാവും.

ഇന്ത്യയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ ഒഹായോവിൽ ജനിച്ച രാമസ്വാമി ഹാർവാഡിലും യേലിലും ആണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2014 ൽ റോയ്‌വാന്റ്റ് സയൻസസ് സ്ഥാപിച്ചു.

Indian American millionaire Ramaswamy eyes 2024 run

RELATED ARTICLES

STORIES

Most Popular