Saturday, July 27, 2024
HomeUSAകലിഫോണിയയിൽ കാണാതായ ശിവാജി പ്രതിമ തുരുമ്പു കൂനയിൽ നിന്നു കണ്ടെടുത്തു

കലിഫോണിയയിൽ കാണാതായ ശിവാജി പ്രതിമ തുരുമ്പു കൂനയിൽ നിന്നു കണ്ടെടുത്തു

ഛത്രപതി ശിവാജിയുടെ കാണാതായ പ്രതിമ കണ്ടു കിട്ടി. കലിഫോണിയയിൽ സാൻ ഹോസിലെ ഗ്വാദലൂപ് റിവർ പാർക്കിൽ നിന്ന് കഴിഞ്ഞ മാസം അപ്രത്യക്ഷമായ ശിൽപം നഗരത്തിൽ തുരുമ്പു കൂനയിൽ നിന്നാണ് കണ്ടെടുത്തത്.

സഹോദര നഗരമായ പൂനെയിൽ നിന്നു സ്നേഹസമ്മാനമായി കിട്ടിയതാണ് മറാത്താ ചക്രവർത്തിയുടെ പ്രതിമ. 440 പൗണ്ട് തൂക്കമുള്ള പ്രതിമ ജനുവരി 29 നു രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും കൂടി  തുരുമ്പു  കൂനയിൽ ഉപേക്ഷിച്ചതാണെന്നു അവിടെ ജോലി ചെയ്യുന്നവർ പോലീസിനോടു പറഞ്ഞു.

ശിൽപം കൊണ്ടുവന്നു സ്ഥാപിക്കാൻ സഹായിച്ച സുനിൽ ഗരു അത് തിരിച്ചു കിട്ടിയതിൽ ആഹ്‌ളാദം പ്രകടിപ്പിച്ചു. 1999 ൽ കൊണ്ടുവന്ന പ്രതിമ വടക്കേ അമേരിക്കയിൽ ശിവാജിയുടെ ഏക ശില്പമാണ്.

Shivaji statue recovered from San Jose scrapyard

RELATED ARTICLES

STORIES

Most Popular