Thursday, July 18, 2024
HomeUSAയുഎസ് വെടിവെച്ചിട്ട അജ്ഞാത വസ്തുക്കൾ ചൈനയുടേതല്ലെന്നു വൈറ്റ് ഹൗസ്

യുഎസ് വെടിവെച്ചിട്ട അജ്ഞാത വസ്തുക്കൾ ചൈനയുടേതല്ലെന്നു വൈറ്റ് ഹൗസ്

ചൈനയുടെ ചാര ബലൂണിനു ശേഷം യുഎസ് വെടിവെച്ചിട്ട മൂന്നു അജ്ഞാത വസ്തുക്കൾ (യൂഫോ) ചൈനയുടെ വകയാണെന്നു കരുതുന്നില്ലെന്നു നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി ചൊവാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.

വെള്ളിയാഴ്ച അലാസ്‌കയുടെ മുകളിലും ശനിയാഴ്ച കാനഡയുടെ ആകാശത്തും ഞായറാഴ്ച ലേക്ക് ഹുറോണിന്റെ മുകളിലുമായി മൂന്ന് യൂഫോകളാണ് യുഎസ് വ്യോമസേന വീഴ്ത്തിയത്. ഇവയിൽ ഒന്നിനും ചൈനാ ബന്ധം കാണുന്നില്ലെന്നു കിർബി പറഞ്ഞു. മറ്റേതെങ്കിലും രാജ്യങ്ങളുമായും ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ല.

അവശിഷ്ടങ്ങൾ കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നതേയുള്ളൂ. എന്തായാലും അവ യുഎസ് ഗവൺമെന്റിന്റെയും അല്ലെന്നു കിർബി വ്യക്തമാക്കി.

ചൈനയുടെ ബലൂൺ കണ്ട ശേഷം നോർത്ത് അമേരിക്കൻ സൈനിക കേന്ദ്രം (നോറാഡ്) റഡാറുകൾക്കു സൂക്ഷ്മത കൂട്ടിയതാണ് യൂഫോകൾ കണ്ടെത്താൻ കാരണമെന്നു ഉദ്യോഗസ്ഥർ പറയുന്നു.

ചാരബലൂൺ പോലെ നിയന്ത്രിക്കാൻ കഴിയുന്നതല്ല യുഫോകൾ. കാറ്റിനൊത്താണ് അവയുടെ നീക്കം.

നിരുപദ്രവമായ ഗവേഷണങ്ങൾക്കു ഉപയോഗിക്കുന്ന നിരവധി യൂഫോകൾ ആകാശത്തുണ്ടാവാം എന്ന് പ്രതിരോധ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി മെലീസ ഡാൽട്ടൻ പറഞ്ഞു. കമ്പനികളോ ഗവേഷണ സ്ഥാപനങ്ങളോ ഒക്കെ അയക്കുന്നവ.

എന്നാൽ വീഴ്ത്തിയ യുഫോകളുടെ അവകാശം പറഞ്ഞു അങ്ങിനെ ആരും മുന്നോട്ടു വന്നിട്ടില്ലെന്നു കിർബി ചൂണ്ടിക്കാട്ടി.

രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ചൊവാഴ്ച ലഭ്യമായ വിവരങ്ങൾ സെനറ്റർമാർക്കു നൽകി. പ്രസിഡന്റ് ജോ ബൈഡൻ കൂടുതൽ വിവരങ്ങൾ രാഷ്ട്രത്തോടു പറയണമെന്നു ഇരു പാർട്ടികളിലും പെട്ട സെനറ്റർമാർ ആവശ്യപ്പെട്ടു.

Downed UFOs do not belong to China

RELATED ARTICLES

STORIES

Most Popular