Tuesday, April 16, 2024
HomeAsiaപാകിസ്താന്‍ കടുത്ത സാമ്ബത്തിക മാന്ദ്യത്തില്‍; സൈനിക പരേഡ് റദ്ദാക്കി

പാകിസ്താന്‍ കടുത്ത സാമ്ബത്തിക മാന്ദ്യത്തില്‍; സൈനിക പരേഡ് റദ്ദാക്കി

ഇസ്ലാമാബാദ് : സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിന്റെ പശ്ചാതലത്തില്‍
പാകിസ്താന്റെ സൈനിക പരേഡ് റദ്ദാക്കി.

കടുത്ത സാമ്ബത്തിക മാന്ദ്യത്തിലൂടെ കടന്ന് പോകുന്നതിനാല്‍ ഈ വര്‍ഷം രാജ്യത്തിന് ഒരു സൈനിക പരേഡ് പോലും നടത്താന്‍ കഴിഞ്ഞില്ല എന്നത് അതീവ ഗുരുതരമാണ്. പാകിസ്താന്‍ പാപ്പരായി കഴിഞ്ഞുവെന്ന് രാജ്യത്തെ പ്രതിരോധമന്ത്രിയും പിഎംഎല്‍-എന്‍ നേതാവുമായ ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

പാകിസ്താന്‍ സാമ്ബത്തിക തകര്‍ച്ച സംഭവിച്ചുവെന്ന് നിങ്ങള്‍ അറിഞ്ഞു കാണും. അത് ശരിയാണ്. നമ്മളിപ്പോള്‍ പാപ്പരായ ഒരു രാജ്യത്തിലെ പൗരന്മാരാണ്. അതുകൊണ്ട് ജനങ്ങള്‍ സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ പരിശ്രമിക്കണമെന്നാണ് ഖ്വാജ ആസിഫ് പറഞ്ഞത്. നാണയപ്പെരുപ്പം അതിന്റെ ഉന്നതിയിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ സുപ്രധാന പ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശമുണ്ടായത്.

പ്രതിരോധ മന്ത്രിയുടെ ഈ പ്രസ്താവന രാജ്യത്തെ ജനങ്ങള്‍ക്ക് വലിയൊരു അടിയായിരിക്കുകയാണ്. അവശ്യ വസ്തുക്കള്‍ക്കെല്ലാത്തിനും വില കുത്തനെ ഉയര്‍ന്നതോടെ സാധാരണക്കാരന്റെ ജീവിതം ഏറെ ദുസ്സഹമായ അവസ്ഥയിലാണ്. രാജ്യത്ത് വെള്ളത്തിനും ബ്രഡിനും പോലും റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയത്. ഒരു ലിറ്റര്‍ പാലിന് 250 രൂപയാണ് പാക് ജനത കൊടുക്കേണ്ടി വരുന്നത്. ഇസ്ലാമാബാദിലെ ജനങ്ങളുടെ ദൈനംദിന ആഹാരമായ ചിക്കനും റെക്കോര്‍ഡ് വിലയാണ്. ഒരു കിലോ ചിക്കന്‍ കിട്ടണമെങ്കില്‍ 780 രൂപയാണ് ജനങ്ങള്‍ നല്‍കേണ്ടത്.

2019ല്‍ പാകിസ്താന് ആറ് ബില്യണ്‍ യുഎസ് ഡോളറാണ് ഐഎംഎഫ് സഹായം നല്‍കിയത്. അപ്രതീക്ഷിതമായെത്തിയ പ്രളയം രാജ്യത്ത് വീണ്ടും നാശം വിതച്ചതോടെ 2022ല്‍ 1.1 ബില്യണ്‍ യുഎസ് ഡോളര്‍ സഹായം ഐഎംഎഫ് വീണ്ടും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പാകിസ്താനില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാവുകയും സാമ്ബത്തികമായി വളര്‍ച്ച കൈവരിക്കുന്നതില്‍ രാജ്യം പരാജയപ്പെടുകയും ചെയ്തു. ഇതോടെ ഐഎംഎഫ് സഹായ വിതരണം കഴിഞ്ഞ നവംബറില്‍ നിര്‍ത്തി വയ്‌ക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular