Thursday, April 25, 2024
HomeUSAനോർത്ത് ഫിലാഡൽഫിയയിൽ പോലീസ് ഓഫീസർ ഡ്യൂട്ടിക്കിടയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.

നോർത്ത് ഫിലാഡൽഫിയയിൽ പോലീസ് ഓഫീസർ ഡ്യൂട്ടിക്കിടയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ : നോർത്ത് ഫിലാഡൽഫിയയിൽ മുൻ ഫോർട്ട് വർത്ത് പോലീസ് മേധാവിയുടെ മകൻ ഡ്യൂട്ടിയിൽ കൊല്ലപ്പെട്ടു.ടെമ്പിൾ യൂണിവേഴ്‌സിറ്റി പോലീസ് ഓഫീസർ ക്രിസ്റ്റഫർ ഫിറ്റ്‌സ്‌ജെറാൾഡിന് രാത്രി 7 മണിക്ക് കാർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കുറ്റവാളിയെ  തടയാൻ ശ്രമിക്കുന്നതിനിടയിലാണ് മാരകമായി വെടിയേറ്ററ്റതെന്നു യൂണിവേഴ്‌സിറ്റി സ്ഥിരീകരിച്ചു. അദ്ദേഹത്തെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
“ഇതാദ്യമായാണ് ഒരു ടെംപിൾ യൂണിവേഴ്‌സിറ്റി പോലീസ് ഓഫീസർക്ക് ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെടുന്നത്,” ടെമ്പിൾ ചീഫ് ഓഫ് പോലീസ് ഡോ. ജെന്നിഫർ ഗ്രിഫിത്ത് പറഞ്ഞു.
ഞായറാഴ്ച രാവിലെ, 18 കാരനായ കുറ്റവാളിയെന്ന് സംശയിക്കുന്ന മൈൽസ് പെഫറിനെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ബക്കിംഗ്ഹാം ടൗൺഷിപ്പ് ഹോമിൽ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ്അറിയിച്ചു. ഫിറ്റ്‌സ്‌ജെറാൾഡിനെ കൈവിലങ്ങുകൾ ഉപയോഗിച്ചാണ് ഫെഫറിനെ അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തതെന്നും ടെമ്പിൾ ചീഫ് ഓഫ് പോലീസ് പറഞ്ഞു.
ഞായറാഴ്ച, ഫെഫറിന്റെ അറസ്റ്റിന് ശേഷം, ടെമ്പിൾ യൂണിവേഴ്സിറ്റി പോലീസ് അസോസിയേഷൻ ഫിറ്റ്സ്ജെറാൾഡിന്റെ നിരവധി ഫോട്ടോകൾ പങ്കിട്ടു.
ഞായറാഴ്ച, ഫിലാഡൽഫിയ ഡിസ്ട്രിക്റ്റ് അറ്റോർണി ലാറി ക്രാസ്‌നർ, കൊലപാതകം, ഒരു നിയമപാലകന്റെ കൊലപാതകം, കവർച്ച, കാർജാക്കിംഗ്, കുറ്റകൃത്യത്തിനുള്ള ഉപകരണം കൈവശം വയ്ക്കൽ, അനുബന്ധ കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരെ കുറ്റം ചുമത്തുമെന്ന് പ്രഖ്യാപിച്ചു.
ശനിയാഴ്ച രാത്രി “ടെമ്പിൾ കാമ്പസിന്റെ അതിർത്തിക്കടുത്തുള്ള ഒരു സംഭവം അന്വേഷിക്കുന്നതിനിടെയാണ് ഫിറ്റ്‌സ്‌ജെറാൾഡ്  ഫെഫറിനെ കണ്ടുമുട്ടിയതെന്നാണ് പോലീസ് പോലീസിന്റെ നിഗമനം .പെഫർ ഉദ്യോഗസ്ഥന്റെ തലയിൽ വെടിവെച്ചാണ് കൊലപ്പെടുത്തിയതെന്നു  പോലീസ്  സംശയിക്കുന്നു .നിലത്തുവീണ ഫിറ്റ്‌സ്‌ജെറാൾഡിന് മാരകമായി പരിക്കേൽക്കുകയും രക്തംവാർന്ന് പോകുകയും ചെയ്തതായും  ക്രാസ്‌നർ ഒരു പ്രസ്താവനയിൽ പറയുന്നു, ഫീഫർ ഉദ്യോഗസ്ഥന്റെ തോക്ക് കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് കരുതുന്നു.

“ടെമ്പിൾ യൂണിവേഴ്‌സിറ്റി പോലീസ് ഓഫീസർ ക്രിസ്റ്റഫർ ഫിറ്റ്‌സ്‌ജെറാൾഡിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹ ഓഫീസർമാർക്കും ഞങ്ങളുടെ അഗാധമായ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നതായി ഫോർട്ട് വർത്ത് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടിൽ പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular