Friday, April 26, 2024
HomeKeralaജനാധിപത്യ കേരള കോൺഗ്രസിൽ പടയൊരുക്കം

ജനാധിപത്യ കേരള കോൺഗ്രസിൽ പടയൊരുക്കം

വളരെ നിശബ്ദമായി പുകഞ്ഞുകൊണ്ടിരിക്കുകയാണ് എല്‍ഡിഎഫിലെ ഘടകകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസ്. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം കിട്ടുന്നതിനു മുമ്പു ആരംഭിച്ചതാണ് ഈ പുകച്ചില്‍. സ്വന്തം പാര്‍ട്ടിയിലെ മലയോരമേഖലയില്‍ നിന്നുള്ള സംസ്ഥാന നേതാവിനു പാര്‍ട്ടി സീറ്റ് ലഭിക്കാതെയിരിക്കാന്‍ നിയമസഭ തെരഞ്ഞെടുപ്പുകാലത്തു സീറ്റ് കുറച്ചു ചോദിച്ചവരാണ് ഇതിന്റെ നേതൃത്വത്തിലെന്നുള്ള ആരോപണം ചെറുതല്ല.

അതുകൊണ്ടുതന്നെ മൂന്നു സീറ്റ് വരെ ലഭിക്കുമായിരുന്ന പാര്‍ട്ടിക്കു ലഭിച്ചതു വെറും ഒരു സീറ്റ്. ്അത് തിരുവനന്തപൂരത്ത് വേണ്ട ചങ്ങനാശേരിയില്‍ മതിയെന്നു വാശിപ്പിടിക്കാന്‍ വരെ ശ്രമിച്ചു. എന്നാല്‍ ഒരു സംസ്ഥാന നേതാവിനെവെട്ടാന്‍ വേണ്ടി കളിച്ചവര്‍ക്കുംസീറ്റ് കിട്ടിയില്ല. സിപിഎം വച്ചുനീട്ടി നല്‍കിയതു തിരുവനന്തപുരത്തെ സീറ്റ്. അതില്‍ ആന്റണി രാജു മത്സരിച്ചു. ജയിച്ചു. മന്ത്രിയായി.

ആന്റണി രാജു മന്ത്രിയായതോടെ വീണ്ടും പുകച്ചില്‍ ആരംഭിച്ചു. മന്ത്രിസ്ഥാനം തട്ടിക്കളയാനുള്ള നീക്കവും നടത്തി. എന്നാല്‍ സിപിഎം നേതൃത്വം ഇവരെ അവഗണിച്ചാണ് ആന്റണിക്ക് മന്ത്രിസ്ഥാനം നല്‍കിയത്.

ഇപ്പോള്‍ ഒരു യോഗം ഓണ്‍ലൈനില്‍ പോലും വിളിക്കുന്നില്ല. വിളിച്ചാല്‍ പാര്‍്ട്ടിയിലെ പ്രശ്‌നം തീരും. എന്നാല്‍ യോഗം വിളിച്ചാല്‍ പിഎസ് സി കോഴ ചര്‍ച്ച ചെയ്യേണ്ടിവരും. ചെയര്‍മാന്‍ ഡോ. കെ.സി.ജോസഫ് യോഗം വിളിക്കുന്നില്ല. അതുകൊണ്ടു തന്നെ ആന്റണി രാജു സ്വന്തം വഴിയിലൂടെ യാത്ര ആരംഭിച്ചു. മന്ത്രിയുടെ സ്റ്റാഫിനെ പോലും നിശ്ചയിച്ചതു സ്വന്തം ഇഷ്ടപ്രകാരം. ഇതില്‍ പോലും പാര്‍ട്ടിക്ക് ഒരു റോളുമില്ലായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ തന്നെയാണ് ഇതിന്റെ കാരണക്കാരന്‍. ചെയര്‍മാനു പിന്തുണയുമായി പി.സി.ജോസഫുമുണ്ട്.

ഇപ്പോള്‍ സീറ്റും എല്ലാം നഷ്ടപ്പെട്ട ഡോ. കെ.സി.ജോസഫ് പഴയ നേതാവ് പി.ജെ. ജോസഫിന്റേ അടുത്തേക്കു പോകാന്‍ ശ്രമിക്കുകയാണ്. അതേ സമയം പി.സി. ജോസഫിനു താല്‍പര്യം ജോസ് കെ മാണിയിലേക്കു പോകാനാണ്. പി.സിയെ ജോസഫിനു താല്‍പര്യമില്ലെന്നതു ഒരുകാരണമാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസ് പിളരാനുള്ള സാധ്യതയേറിയിരിക്കുകയാണ്. ഈ പുകച്ചില്‍എന്നു പൊട്ടിത്തറിയിലേക്കു മാറുമെന്നറിയാനാണ് ജനം കാത്തിരിക്കുന്നത്.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular