Tuesday, April 23, 2024
HomeIndiaപ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാര്‍

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാര്‍

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാര്‍ . പ്രതിപക്ഷം ഒറ്റക്കെട്ടായാല്‍ അടുത്തലോക്‌സഭ തെരെഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് തികയ്ക്കില്ലെന്നു നിതീഷ്.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും ബിജെപിയെ രാജ്യത്തുടനീളം തുടച്ചുനീക്കേണ്ടതുണ്ടെന്നും നിധീഷ് കുട്ടിച്ചേര്‍ത്തു. ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് നിതീഷിന്‍റെ ആഹ്വാനം.

ബിഹാറില്‍ ബിജെപിയും ആര്‍ജെഡിയും തമ്മില്‍ വാക്പോര് നടന്നിരുന്നു. രാവിലെ നടന്ന റാലിയില്‍, നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വി യാദവ് ഉയര്‍ത്തിക്കാട്ടി. 2024ല്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ പരാജയമാണെന്നായിരുന്നു ലാലുപ്രസാദ് യാദവിന്റെ പ്രതികരണം. 2024 ല്‍ ബിഹാറില്‍ ബി.ജെ.പി വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ചെന്ന് തേജസ്വി യാദവ് പറഞ്ഞു. എന്നാല്‍ തേജസ്വിയുടേത് പകല്‍കിനാവാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ബിഹാറിലെ കാട്ടുഭരണം അവസാനിപ്പിക്കുമെന്ന് അമിത്ഷാ തിരിച്ചടിച്ചു. നിതീഷ് കുമാര്‍ അടുത്ത പ്രധാനമന്ത്രിയാകുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. ചമ്ബാരനിലാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലി നടക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെയും കര്‍ഷകരെയും അമിത് ഷാ അഭിസംബോധന ചെയ്യും. 2024 ലോക് സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇരു റാലികളും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular